മുംബൈ: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര
ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ എന്തിന് വിദേശ നേതാക്കളുമായി പങ്കിടണമെന്ന് രാഹുലിനോട് അമിത് ഷാ ചോദിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ യുകെ പ്രതിനിധി ബ്രിട്ടന് ലേബര്‍ പാര്‍ട്ടി നേതാവിനോട് കശ്മീര്‍ വിഷയം ചര്‍ച്ചചെയ്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി അമിത് ഷാ രംഗത്തെത്തിയത്.
രാഹുലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഓവര്‍സീസ് കോണ്‍ഗ്രസ് തലവനാണ് കമല്‍ ധാലിവാള്‍. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവായ ജെര്‍മി കോര്‍ബിനുമായി അദ്ദഹം നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കോര്ബിന് കശ്മീര്‍ ശാന്തമല്ലെന്ന രീതിയില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അമിത് ഷാ പ്രതികരിച്ചത്.
വിദേശ നേതാക്കളുമായി നിങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ എന്തിനാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ നടന്ന റാലി അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്. ഇന്ത്യയിലെ ജനങ്ങളോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കണം, ഇത്തരം നാണംകെട്ട യോഗങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസിന് ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ചതിയന്മാരാണ്. ഓഗസ്റ്റ് 5-ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീര്‍ താഴ് വരയിലെ മനുഷ്യാവകാശ സാഹചര്യം സംബന്ധിച്ച് ഇരുവിഭാഗവും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഇക്കാര്യത്തില്‍ ചതിയാണ് ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയെന്നും കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം വേണമെന്നുമാണ് കോര്ബിന് ട്വീറ്റിലൂടെ വ്യക്തമാക്കിയത്. അതേസമയം സന്ദര്‍ശനം വിവാദമായതോടെ കോര്‍ബിന്റെ നിലപാട് തള്ളി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ജമ്മുകശ്മീര്‍ രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നും ലേബര്‍ പാര്‍ട്ടി പാസാക്കിയ കശ്മീര്‍ പ്രമേയത്തെ അപലപിച്ചാണ് യോഗം നടത്തിയതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.