റോം: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പ്രഖ്യാപനം നടത്തിയത്. മറിയം ത്രേസ്യയടക്കം അഞ്ച് പേരെയാണ് ഇന്ന് വിശുദ്ധരായി പ്രഖ്യാപിച്ചത്. കര്‍ദ്ദിനാല്‍ ഹെന്റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്സ, സിസ്റ്റര്‍ ഡല്‍സ് ലോപേസ് പോന്തേസ്, എന്നിവരാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് വത്തിക്കാനിലേക്ക് പോയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയത്. സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിങ്ങനെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
വി അല്‍ഫോന്‍സാമ്മ, വി.കുര്യാക്കോസ് ചാവറ ഏലിയാസ് അച്ചന് ,വി.എവുപ്രാസ്യാമ്മ എന്നിവര്‍ക്കുശേഷം കേരളത്തില്‍ നിന്ന് വിശുദ്ധയായി ഉയര്‍ത്തപ്പെടുന്ന മറിയം ത്രേസ്യയുടെ നാമകരണ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആയിരക്കണക്കിന് ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റോമില്‍ എത്തിയിട്ടുണ്ട്.