പ്രവാസികൾക്കിടയിൽ ഒറ്റപെടൽമൂലം വർധിച്ചു വരുന്ന മാനസികവും വൈകാരികവുമായ പ്രതിസന്ധികളെ തരണം ചെയ്യാൻസമൂഹമാധ്യമ കൂട്ടായ്മയായ മസ്കറ്റ് മലയാളീസ് ആരംഭിച്ച ‘സഞ്ചയം – ഒത്തൊരുമിക്കാം ഒന്നാകാം’ എന്ന പരിപാടി ഒമാനിലെ ഇന്ത്യൻ എംബസ്സിയിൽ അരങ്ങേറി.ലോക മാനസികാരോഗ്യ ദിനത്തിൽ എംബസി ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ എംബസ്സി, ഫസ്റ്റ് സെക്രട്ടറി എ.പ്രകാശ് ഉത്ഘാടനം ചെയ്തു . ‘സഞ്ചയം – ഒത്തൊരുമിക്കാം ഒന്നാകാമിന്റെ പതിമൂന്നാമത് വേദിയായിരുന്നു എംബസ്സിയിലേത്.തീയേറ്റർ ആക്ടിവിസം എന്ന ആശയത്തിലൂന്നി പ്രശസ്ത സംവിധായകൻ മഞ്ജുളൻ സംവിധാനം ചെയ്ത “സഞ്ചയം” എന്ന സ്കിറ്റ് പരിപാടിയുടെ മുഖ്യ ആകർഷണമാണ്.