കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. അബു ഹലീഫ സെവന്‍സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ അല്‍ സബ ഹോസ്പിറ്റലിലെ ഡോ.സുജേഷ് ചന്ദ്രന് സെമിനാറിന് നേത്യത്വം നല്കി.
അടിയന്തിര സന്ദര്‍ഭങ്ങളില്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷയുടെ ഡെമോ ക്ലാസ്സും നല്കുകയുണ്ടായി. വനിതാവേദി ചെയര്‍പേഴ്സണ്‍ ലീന സാബുവിന്റെ അധ്യക്ഷതത്തില്‍ നടന്ന ചടങ്ങില്‍ ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടന് സെമിനാര്‍ ഉല്‍ഘാടനം ചെയ്തു. വനിതാവേദി ജനറല്‍ കണ്‍വീനര്‍ സജിജ മഹേഷ് സ്വാഗതവും ഫോക്ക് ട്രഷറര്‍ വിനോജ് കുമാര്‍ ആശംസകളും അറിയിച്ചു. വനിതാവേദി ട്രഷറര്‍ ഷംന വിനോജ് നന്ദി രേഖപ്പെടുത്തി..