മെക്സിക്കോ സിറ്റി; മെക്സിക്കോയില്‍ താമസിക്കാനുള്ള വിസാ കാലാവധി കഴിഞ്ഞിട്ടും അവിടെ തുടര്‍ന്ന ഇന്ത്യക്കാരായ 311 പേരെ തിരിച്ചയച്ചു. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്.
ബോയിങ് 747 വിമാനത്തില്‍ തൊലുക സിറ്റി വിമാനത്താവളത്തില്‍ നിന്ന് ദില്ലി വിമാനത്താവളത്തിലേയ്ക്കാണ് ഇവരെ അയച്ചത്. ഇന്ത്യക്കാരെ കയറ്റി അയക്കുന്ന കാര്യത്തില്‍ മെക്സിക്കോയിലെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് മികച്ച സഹകരണമാണ് ഉണ്ടായതെന്ന് മെക്സിക്കോ പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
അനധികൃതമായി അമേരിക്കയിലേയ്ക്ക് കടക്കുന്നവരെ കണ്ടെത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് ഇത്. മെക്സിക്കോയിലൂടെ അമേരിക്കയിലേയ്ക്കുള്ള അനധികൃത കുടിയേറ്റം തടയാന്‍ കനത്ത സുരക്ഷയാണ് മെക്സിക്കോയില്‍ ഏര്‍പ്പെടുത്തിയത്.