രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നും 5 വിക്കറ്റ്, 10 പന്തില്‍ 31 റണ്‍സ്; മൂന്നാം ടെസ്റ്റില്‍ ഓള്‍ റൗണ്ട് മികവുകാട്ടി ഉമേഷ് യാദവ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നും 5 വിക്കറ്റ്, 10 പന്തില്‍ 31 റണ്‍സ്; മൂന്നാം ടെസ്റ്റില്‍ ഓള്‍ റൗണ്ട് മികവുകാട്ടി ഉമേഷ് യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2019, 06:31 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഒരു ഇടവേളക്ക് ശേഷം ടീമിലേക്കുള്ള തിരിച്ചുവരവ് ഉജ്ജ്വലമാക്കിയിരിക്കുകയാണ് ഉമേഷ് യാദവ്. മൂന്നാം ടെസ്റ്റില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും ആരാധകരെയും സെലക്ടര്‍മാരെയും ഒരുപോലെ ഞെട്ടിക്കുന്ന പ്രകടനമാണ് ഉമേഷ് പുറത്തെടുത്തത്.

ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ മാസും ക്ലാസും ഒത്തുച്ചേര്‍ന്ന ഇന്നിംഗ്‌സിനാണ് റാഞ്ചിയിലെത്തിയ കാണികള്‍ സാക്ഷികളായതെങ്കില്‍ അവസാന നിമിഷം ആളിക്കത്തിയ ഉമേഷ് ആരാധകരെ ആവേശത്തിലാക്കി. ലിന്‍ഡെയുടെ പന്തില്‍ രവീന്ദ്ര ജഡേജ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഉമേഷ് നേരിട്ട ആദ്യ പന്ത് തന്നെ ഗ്യാലറിയിലേക്ക് പറത്തിയാണ് ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തിയത്. തൊട്ടടുത്ത പന്തും ഉമേഷ് സിക്‌സറിനു പറത്തിയതോടെ ഇന്ത്യന്‍ ഡ്രസിംഗ് റൂമും ആരാധകരും ഒരുപോലെ ആവേശത്തിലായി.

തൊട്ടടുത്ത ഓവറില്‍ പീഡിറ്റിനെതിരെ ഒരു റണ്‍സ് നേടിയ ഉമേഷ് വീണ്ടും ലിന്‍ഡെയുടെ ഓവറില്‍ ആഞ്ഞടിച്ചു. ആദ്യ പന്ത് നിലംതൊടാതെ ഡീപ് മിഡ് വിക്കറ്റിലേക്ക് പറത്തിയാണ് ഉമേഷ് തുടങ്ങിയത്. മൂന്നാമത്തെ പന്ത് ലോംഗ് ഓഫിലേക്ക് പറത്തിയ ഉമേഷ്, അഞ്ചാമത്തെ പന്ത് കണ്ണടച്ചു തുറക്കും മുന്‍പ് ഗ്യാലറിയിലെത്തിച്ചു. അവസാന പന്തില്‍ ക്ലാസന്റെ കൈകളില്‍ ഉമേഷിന്റെ ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ 10 പന്തില്‍ 5 സിക്‌സറുകള്‍ സഹിതം 31 റണ്‍സാണ് അദ്ദേഹം നേടിയത്.

രണ്ട് അപൂര്‍വ്വ റെക്കോര്‍ഡുകളാണ് ഇതോടെ ഉമേഷിനെ തേടിയെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അതിവേഗം 30 റണ്‍സ് നേടിയ താരമായി ഉമേഷ് മാറി. 11 പന്തുകളില്‍ 30 റണ്‍സ് നേടിയ മുന്‍ ന്യൂസിലന്‍ഡ് താരം സ്റ്റീഫന്‍ ഫ്‌ലെമിംഗിന്റെ റെക്കോര്‍ഡാണ് ഉമേഷ് സ്വന്തം പേരിലാക്കിയത്.

നേരിട്ട ആദ്യ രണ്ട് പന്തുകളും സികസറടിച്ച ഉമേഷ്, സച്ചിനും ഫോഫി വില്യംസണും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി മാറി. സച്ചിനും സഹീര്‍ ഖാനും ധോണിക്കും ശേഷം ആദ്യ പന്തില്‍ സിക്‌സര്‍ നേടുന്ന താരവുമായി ഉമേഷ് മാറി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റും ഉമേഷിന്റെ പേരിലായി. 10ലധികം ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുള്ളവരില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റാണിത്.

അതേസമയം, ബൗളിംഗിലും ഉമേഷ് യാദവ് താരമായി. മൂന്നാം ടെസ്റ്റ് പുരോഗമിക്കവെ, രണ്ട് ഇന്നിംഗ്‌സുകളിലുമായി 5 വിക്കറ്റുകള്‍ താരം സ്വന്തമാക്കിക്കഴിഞ്ഞു. ഒന്നാം ഇന്നിംഗ്‌സില്‍ 9 ഓവറില്‍ 40 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ ഉമേഷ് രണ്ടാം ഇന്നിംഗ്‌സില്‍ 9 ഓവറില്‍ 35 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്‌ത്തി.

റാഞ്ചി ടെസ്റ്റിന്റെ നാലാം ദിനമായ നാളെ ദക്ഷിണാഫ്രിക്കയുടെ അവശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയാല്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുന്നതോടൊപ്പം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബഹുദൂരം മുന്നിലെത്തുകയും ചെയ്യും.

Share380TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies