പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്‌വാന്‍ താരം തായി സു യിംഗാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.
ആദ്യ സെറ്റ് നഷ്ടമായെങ്കിലും രണ്ടാമത്തെ സെറ്റില്‍ മികച്ച തിരിച്ചുവരവാണ് സിന്ധു കാഴ്ചവെച്ചത്. എന്നാല്‍ ആക്രമിച്ചു കളിച്ച തായ് താരത്തിനെ പരാജയപ്പെടുത്താന്‍ സിന്ധുവിന് സാധിച്ചില്ല.
നേരത്തെ, ഇന്ത്യയുടെ സൈന നെഹ് വാളും ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്തായിരുന്നു. ദക്ഷിണ കൊറിയയുടെ ആന്‍ സെ യുംഗിനോടാണ് സൈന പരാജയപ്പെട്ടത്.















