ബേസല്‍: ടോപ് സീഡ് റോജര്‍ ഫെഡറര്‍ എടിപിയിലെ തന്റെ ജൈത്രയാത്ര തുടരുന്നു.സ്വിസ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിസിപാസിനെയാണ് 6-4,6-4ന് തോല്പിച്ച് ഫൈനലില്‍ കടന്നത്.ഈ സീസണിലെ എടിപി പരമ്പരയിലെ 50-ാം മത്തെ ജയമാണിത്.
ലോക ടെന്നീസ് ചരിത്രത്തില്‍ ഒരു സീസണില്‍ 50 ലേറെ വിജയം ഫെഡറര്‍ നേടുന്നത് 16-ാം തവണയാണ്.ഇത് ഒരു സര്‍വ്വകാല റെക്കോഡാണ്.തുടര്‍ച്ചയായി 23 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ് 38 കാരനായ റോജര്‍ ഫെഡറര്‍.ഈ ടൂര്‍ണമെന്റ് കിരീടം നേടിയാല്‍ സ്വന്തം നാട്ടിലെ 10-ാംമത്തെ കിരീടം ഫെഡറര്‍ക്ക് സ്വന്തമാകും.ഓസ്‌ട്രേലിയയുടെ അലക്‌സ് ഡീ മിനാവോറാണ് ഫൈനലിലെ എതിരാളി.
റോജര്‍ ഫെഡറര്‍ ഇതുവരെ 20 ഗ്രാന്റ് സ്ലാം കീരീടങ്ങളാണ് നേടിയിട്ടുള്ളത്. എടിപിയില്‍ ഇതുവരെ 157 ഫൈനലുകളില്‍ ഇതുവരെ കളിച്ചിട്ടുണ്ട്.















