ബേസല്‍: റോജര്‍ ഫെഡറര്‍ ബേസല്‍ എടിപി കിരീടം നേടി. ഓസ്ട്രേലിയന്‍ താരം അലക്സ് ഡി മിനോവറിനെ 6-2,6-2നാണ് ഫെഡറര്‍ സ്വന്തം നാട്ടില്‍ പരാജയപ്പെടുത്തിയത്. എടിപി കിരീടനേട്ടത്തില്‍ ഇതോടെ ഫെഡറര്‍ മുന്‍ ടെന്നീസ് ഇതിഹാസം ജിമ്മികോണേഴ്സിന്റെ 109 എടിപി കീരിടമെന്നതിന് 6 എണ്ണം പിന്നിലെത്തി.
ആദ്യസെറ്റില്‍ 3-1ന് ബ്രേക്ക് ചെയ്താണ് ഫെഡറര്‍ ആദ്യസെറ്റ് സ്വന്തമാക്കിയത്.രണ്ടാം സെറ്റിലും 2-0ന് തന്നെ തുടക്കത്തില്‍ മുന്നിലെത്തിയ ഫെഡറര്‍ 6-2ന് രണ്ടാം സെറ്റും കിരീടവും നേടി.ഈ സീസണില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ഫെഡറര്‍ ജയത്തോടെ ലോക റാംങ്കിഗില്‍ മൂന്നാം സ്ഥാനത്തെത്തി.മികച്ച ഫോമിലുള്ള റഷ്യയുടെ ഡാന്നില് മെഡവെദേവിനെ മറികടന്നാണ് ഫെഡറര്‍ റാങ്കിംഗില്‍ മുന്നേറിയത്.2019 സീസണില്‍ ഇതുവരെ നാല് കിരീടങ്ങളാണ് ഫെഡറര്‍ സ്വന്തമാക്കിയത്.
ബേസലില്‍ ഫെഡററുടെ പത്താം കിരീടമാണിത്.കഴിഞ്ഞ വിംബിള്‍ഡണില്‍ ജോക്കോവിച്ചിനോട് പരാജയപ്പെട്ടശേഷം ഫെഡററുടെ ശ്കതമായ തിരിച്ചറിവാണ് ബേസലില്‍ നടന്നത്. സ്വന്തം നാട്ടില്‍ കുടുംബത്തെ സാക്ഷിനിര്‍ത്തി കപ്പുയര്‍ത്തിയ ഫെഡറര്‍ വികാരാധീനനായി കണ്ണീരണിഞ്ഞു.















