ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ ആദ്യ 10 മല്‍സരങ്ങള്‍ പൂര്‍ത്തിയായ ആഴ്ലയില് ലിവര്‍പൂള്‍ പോയിന്റ് നിലയില്‍ ഏറെ മുന്നിലെത്തി.തൊട്ടടുത്ത എതിരാളി മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 6 പോയിന്റുകളുടെ വ്യത്യാസത്തിലാണ് ലിവര്‍പ്പൂള്‍ നിലയുറപ്പിച്ചിരിക്കുന്നത്.
പട്ടിക താഴോട്ട് വരയ്ക്കുമ്പോള്‍ ആദ്യ പത്തുടീമുകള്ക്കിടയിലുള്ള അകലം ഏറെ വലുതാണ്.നിലവില്‍ 28 പോയിന്റുകളാണ് ലിവര്‍പൂള്‍.രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 22 പോയിന്റുകളാണുള്ളത്.മൂന്നാം സ്ഥാനത്ത് രണ്ടു ടീമുകള്‍ ഇടംപിടിച്ചു. ലിസെസ്റ്റര്‍ സിറ്റിയും ചെല്‍സിയും 20 പോയിന്റുകള്‍ വീതമാണ് കയ്യിലാക്കിയിരിക്കുന്നത്.ആദ്യനിരയിലേക്ക് വരാന്‍ വെമ്പുന്ന ആഴ്സണല്‍ 16 പോയിന്റുകളോടെ നാലാമതും തൊട്ടുതാഴെ 15 പോയിന്റുകളോടെ ക്രിസ്റ്റല്‍ പാലസും നിലയുറപ്പിച്ചിരിക്കുന്നു.
മികച്ച രണ്ടു ടീമുകള്‍ പിന്നില്‍നിന്ന് കയറിവരാന്‍ സമയമെടുക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. മറ്റാരുമല്ല സൂപ്പര്ടീമുകളെന്ന വിശേഷണം എന്നുമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനവുമാണ്. യുണൈറ്റഡ് 13 പോയിന്റുകള്‍ മാത്രമായി 7-ാം സ്ഥാനത്തുള്ളപ്പോള്‍ ടോട്ടനം 8-ാം സ്ഥാനത്താണ്.എന്നാല്‍ 7-ാം സ്ഥാനത്ത് മാഞ്ചസ്റ്ററിനൊപ്പം ഷെഫ് യുണൈറ്റഡും ബേണ്‍മൗത്തും വെസ്റ്റ് ഹാമുമുണ്ട്.8-ാം സ്ഥാനത്ത് ടോട്ടനത്തിനൊപ്പം വൂള്‍വ്സും ബേണ്ലീയും ബ്രൈറ്റണും എത്തിയിട്ടുണ്ട്.ആസ്റ്റണ്‍വില്ലയും എവര്‍ട്ടണും ഒന്‍പതും പത്തുംസ്ഥാനത്തുമാണ്.















