ബാള്സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് മികച്ച വിജയം. വല്ലാഡോളിഡിനെതിരെ 5-1നാണ് ബാഴ്സലോണ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളിലാണ് ബാഴ്സലോണ ജയിച്ചത്. കളിയുടെ 34,72 മിനിറ്റുകളിലാണ് മെസ്സിയിലൂടെ ഗോളുകള്‍ പിറന്നത്.
കളിതുടങ്ങി രണ്ടാം മിനിറ്റില്‍ ക്ലെമന്റ് ലെംഗ്ലെറ്റ് ബാഴ്സക്കായി ആദ്യ ഗോള്‍ നേടി. ഇതിനിടെ 15-ാം മിനിറ്റില്‍ കികോ മറുപടി നല്കി.എന്നാല്‍ വല്ലാഡോളിഡിനെ കാഴ്ചക്കാരാക്കി ആദ്യപകുതിയില്‍ത്തന്നെ ബാഴ്സ രണ്ടു ഗോളുകള്‍ കൂടി അടിച്ചു. 29-ാം മിനിറ്റില്‍ അര്‍ട്യൂറോ വിദാലും 34-ാം മിനിറ്റില്‍ മെസ്സിയും ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ 75-ാം മിനിറ്റില്‍ മെസ്സി രണ്ടാം ഗോള്‍ നേടി ലീഡ് 4-1 ആക്കി ഉയര്‍ത്തി. രണ്ടു മിനിറ്റിനുള്ളില്‍ ലൂയിസ് സുവാരസിലൂടെ ബാഴ്സ 5-1ന് കളി സമ്പൂര്‍ണ്ണമായി കയ്യിലാക്കി. ഈ ജയത്തോടെ സ്്പാനിഷ് ലീഗില്‍ 22 പോയിന്റുകളുടെ ബാഴ്സ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി.















