കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ പ്രമുഖ ഡിയോഡ്രന്റ് ബ്രാന്‍ഡായ ആക്സിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അസോസിയേറ്റ് സ്പോണ്‍സറായി പ്രഖ്യാപിച്ചു. പുരുഷന്മാരുടെ വിഭാഗത്തില്‍ ലോകത്തെ തന്നെ ഒന്നാം നമ്പര്‍ ബ്രാന്‍ഡായ ആക്സ് ഇന്ത്യയിലെയും ജനപ്രിയ ബ്രാന്‍ഡുകളില്‍ ഒന്നാണ്.
‘ഐഎസ്എല്ലിന്റെ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് ഫുട്ബോളിനോട് വലിയ അഭിനിവേശം ഉണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ക്രിക്കറ്റിന് പ്രാധാന്യമുള്ള നമ്മുടെ രാജ്യത്ത് ഈ അഭിനിവേശം ഫുട്ബോളില്‍ വിപ്ലവം സൃഷ്ടിക്കും. ഇത് ഞങ്ങളുടെ സഹകരണത്തിന്റെ ആരംഭം മാത്രമാണെന്നും വളരെ ദൂരം ഈ പങ്കാളിത്തം ഒരുമിച്ചു പോകുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. സഹകരണത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് ഡിയോഡ്രന്റ്സ് വിഭാഗം ജനറല്‍ മാനേജര്‍ ശൈലേന്ദ്ര സിംഗ് പറഞ്ഞു.
‘ലോകത്തെ പുരുഷന്മാരുടെ ഇടയില്‍ ഒന്നാം നമ്പര്‍ ബ്രാന്‍ഡായ ആക്സ് ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിച്ച ഒന്നാണ്. ബ്ലാസ്റ്റേഴ്സും ആക്സും തമ്മിലുള്ള ശരിയായ സഹകരണം ഗുണം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്’. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ വിരേന്‍ ഡി സില്‍വ പറഞ്ഞു.















