ഹാപ്പി ബര്‍ത്ത് ഡേ കിംഗ് കോഹ്‌ലി; ഇന്ത്യന്‍ നായകന് ഇന്ന് 31ാം ജന്മദിനം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹാപ്പി ബര്‍ത്ത് ഡേ കിംഗ് കോഹ്‌ലി; ഇന്ത്യന്‍ നായകന് ഇന്ന് 31ാം ജന്മദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2019, 09:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: നീലക്കുപ്പായമണിഞ്ഞതു മുതല്‍ റെക്കോര്‍ഡുകളുടെ കളിത്തോഴനായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇന്ന് 31ാം ജന്മദിനം. ഇഷ്ട താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. വിരാട് കോഹ്‌ലിയുടെ ആദ്യ ഏകദിന സെഞ്ച്വറിയുടെ വീഡിയോ പങ്കുവെച്ചാണ് ബിസിസിഐ കോഹ്‌ലിക്ക് ആശംസകള്‍ നേര്‍ന്നത്.

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചേദ്യത്തിന് ഇന്ന് വിരാട് കോഹ്‌ലി എന്നല്ലാതെ മറ്റൊരു പേര് പറയാനുണ്ടാകില്ല. അത്ര ഉയരത്തിലാണ് വിരാട് എന്ന വീര പുരുഷന്റെ സ്ഥാനം. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ടീം ഇന്ത്യയെ ആര് മുന്നോട്ട് നയിക്കുമെന്ന ചോദ്യമായിരുന്നു ആരാധകരുടെ മനസില്‍. എന്നാല്‍ സച്ചിനൊപ്പമോ ഒരുപക്ഷെ സച്ചിനു മുകളിലോ ആണ് കോഹ്‌ലിയുടെ സ്ഥാനമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.

As #TeamIndia Captain @imVkohli turns 31, we take a look back at his maiden ODI hundred and where it all started for the Run Machine. #HappyBirthdayVirat 🎂💐💐 pic.twitter.com/6vNY1U4p8H

— BCCI (@BCCI) November 4, 2019

സച്ചിന്‍ ഒരു വികാരമായിരുന്നെങ്കില്‍ കോഹ്‌ലി നല്‍കുന്നത് പ്രതീക്ഷയാണ്. കൈവിട്ടുപോയിരുന്ന നിരവധി മത്സരങ്ങള്‍ അദ്ദേഹം തിരിച്ചുപിടിച്ച കാഴ്ച ക്രിക്കറ്റ് ലോകം ഇതിനോടകം എത്രയോ തവണ കണ്ടുകഴിഞ്ഞിരിക്കുന്നു. ആക്രമണോത്സുകത ശരീര ഭാഷയിലും കേളീശൈലിയിലും വെച്ചു പുലര്‍ത്തുന്ന കോഹ്‌ലി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് വീശുന്നതാണ് ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 50+ ശരാശരിയുള്ള ഒരേ ഒരു ബാറ്റ്‌സ്മാനാണ് വിരാട് കോഹ്‌ലി. ഇത് തന്നെയാണ് കോഹ്‌ലിയെ ‘റണ്‍ മെഷീന്‍’ എന്ന വിശേഷണത്തിന് അര്‍ഹനാക്കിയതും. തികഞ്ഞ ആത്മവിശ്വാസവും കായിക ക്ഷമതയും കൈമുതലായുള്ള കോഹ്‌ലിക്ക് മുന്നില്‍ ക്രിക്കറ്റിലെ മഹാരഥന്‍മാര്‍ പലരും കുറിച്ച ചരിത്രം ഓരോന്ന് ഓരോന്നായി വഴിമാറിക്കൊണ്ടിരിക്കുകയാണ്. സച്ചിനു മാത്രം സാദ്ധ്യമാണെന്ന് കരുതിയ പലതും സച്ചിനേക്കാള്‍ വേഗം കീഴടക്കിയാണ് കോഹ്‌ലി മുന്നേറുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോര്‍ഡുകളും കോഹ്‌ലി മറികടന്നു കഴിഞ്ഞു.

ഐ.സി.സി. അണ്ടര്‍19 ലോകകപ്പ് 2008 ലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ നായകന്‍ വിരാട് കോലിയായിരുന്നു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഡല്‍ഹിയെ പ്രതിനിധീകരിക്കുന്ന കോഹ്‌ലി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് കളിക്കുന്നത്.

239 ഏകദിന മത്സരങ്ങളില്‍ നിന്ന് 60.31 റണ്‍സ് ശരാശരിയില്‍ 11,520 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. 82 ടെസ്റ്റുകളില്‍ നിന്ന് 54.77 റണ്‍സ് ശരാശരിയില്‍ 7066 റണ്‍സും 72 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 50 റണ്‍സ് ശരാശരിയില്‍ 2450 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

പ്രേമിന്റെയും സരോജ് കോലിയുടേയും പുത്രനായി 1988 നവംബര്‍ 5ന് ഡല്‍ഹിയിലാണ് കോഹ്‌ലി ജനിച്ചത്. മൂന്ന് മക്കളില്‍ ഇളയവനാണ് കോഹ്‌ലി. വിശാഖ്, ഭാവന എന്നിവരാണ് സഹോദരങ്ങള്‍.

Share165
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies