ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തോടെ ട്വന്റി20 ക്രിക്കറ്റില്‍ പൂര്‍ത്തിയായത് 1000 മത്സരങ്ങള്‍; ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന 20 നിമിഷങ്ങള്‍ പങ്കുവെച്ച് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തോടെ ട്വന്റി20 ക്രിക്കറ്റില്‍ പൂര്‍ത്തിയായത് 1000 മത്സരങ്ങള്‍; ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന 20 നിമിഷങ്ങള്‍ പങ്കുവെച്ച് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2019, 03:38 pm IST
Facebook
Twitter
WhatsAppTelegram

ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും ആവേശം ഇരട്ടിക്കുന്നതാണ് ട്വന്റി20 ക്രിക്കറ്റിന്റെ സ്വഭാവം. പരീക്ഷണ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച ട്വന്റി20 അധികം വൈകാതെ തന്നെ ജനകീയമായി മാറുകയായിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോള്‍ ട്വന്റി20 ക്രിക്കറ്റ് പിന്നിട്ടത് 1000 മത്സരങ്ങള്‍ എന്ന നാഴികക്കല്ല്.

1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വ്വെയില്‍ ട്വന്റി20യിലെ മികച്ച 20 സംഭവങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ. തെരഞ്ഞെടുക്കപ്പെട്ട ആവേശകരമായ, അത്ഭുതകരമായ ആ നിമിഷങ്ങള്‍ ഇതാ…

 

1. യുവരാജ് സിംഗ്, 6×6 (2007)

2007ലെ പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് സിംഗ് ഒരു ഓവറില്‍ നേടിയ 6 സിക്‌സറുകള്‍. 12 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ യുവരാജിന്റെ റെക്കോര്‍ഡ് ഇന്നും നിലനില്‍ക്കുന്നു.

2. 2016 ലോകകപ്പിലെ വെസ്റ്റ് ഇന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്വെയ്റ്റിന്റെ പ്രകടനം

അവസാന ഓവറിലെ മാസ്മരിക പ്രകടനം വിന്‍ഡീസിന് സമ്മാനിച്ചത് 2016 ലോകകപ്പ്. അവസാന ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടിയിരുന്നത് 19 റണ്‍സ്. ബെന്‍ സ്‌റ്റോക്‌സിനെ തുടര്‍ച്ചയായി നാല് സിക്‌സറുകള്‍ പറത്തി ബ്രാത്വെയ്റ്റ് വിന്‍ഡീസിനെ ലോകകിരീടം ചൂടിച്ചു.

3. പ്രഥമ ട്വന്റി20 ലോകകപ്പ് വിജയിച്ച് ടീം ഇന്ത്യ

2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ താരം മിസ്ബ ഉള്‍ ഹഖിനെ പുറത്താക്കിയ ശ്രീശാന്തിന്റെ ക്യാച്ച്. ആദ്യമായി ട്വന്റി20 കളിച്ച ടീം ഇന്ത്യ പാകിസ്ഥാനെ മുട്ടുകുത്തിച്ച് കപ്പുയര്‍ത്തി.

4. 13.5 ഓവറില്‍ 193 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച് നെതര്‍ലാന്‍ഡ്

2014 ലോകകപ്പില്‍ നിന്ന് പുറത്താകാതിരിക്കാന്‍ അയര്‍ലന്‍ഡിനെതിരെ നെതര്‍ലന്‍ഡ് പുറത്തെടുത്ത അസാമാന്യ പ്രകടനം. 14.2 ഓവറില്‍ വിജയിക്കേണ്ടിയിരന്ന മത്സരം 13.5 ഓവറില്‍ അവസാനിപ്പിച്ച നെതര്‍ലന്‍ഡ് ചരിത്രം കുറിച്ചു. 189 റണ്‍സാണ് നെതര്‍ലന്‍ഡ് പിന്തുടര്‍ന്നത്.

5. ഓസീസിന് സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച മൈക്കല്‍ ഹസിയുടെ പ്രകടനം

2010 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പാകിസ്ഥാന് മുന്നില്‍ പതറിയ ഓസ്‌ട്രേലിയക്ക് രക്ഷകനായത് മൈക്കല്‍ ഹസി. അവസാന ഓവറില്‍ 18 റണ്‍സ് വിജയിക്കാന്‍ ആവശ്യമായിരുന്ന മത്സരത്തില്‍ 23 റണ്‍സ് അടിച്ചാണ് ഹസി ഓസീസിനെ സെമിയിലെത്തിച്ചത്.

6. ട്വന്റി20യില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ താരമായി ലസിത് മലിംഗ

രണ്ടാം തവണയും നാല് പന്തില്‍ നാല് വിക്കറ്റ്. അഞ്ചാം ഹാട്രിക്. ന്യൂസിലന്‍ഡിനെതിരെ മലിംഗ പുറത്തെടുത്ത ക്ലാസ് പ്രകടനം. ട്വന്റി20യില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ താരമായി മലിംഗ.

7. ട്വന്റി20യില്‍ ആദ്യ അഞ്ച് വിക്കറ്റ് നേടുന്ന താരമായി ഉമര്‍ ഗുല്‍

3 ഓവറില്‍ വെറും 6 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തി ഉമര്‍ ഗുല്‍. നിലവിലെ വിക്കറ്റ് വേട്ടക്കാരില്‍ 85 വിക്കറ്റുമായി നാലാം സ്ഥാനത്ത്.

8. ആദ്യമായി ലോകചാമ്പ്യന്‍മാരായി വെസ്റ്റ് ഇന്‍ഡീസ് (2012)

ആതിഥേയരായ ശ്രീലങ്കയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് നേടിയ ആദ്യ ലോകകിരീടം. 56 പന്തില്‍ 78 റണ്‍സും 4 ഓവറില്‍ 15 റണ്‍സ് വഴങ്ങി 1 വിക്കറ്റും വീഴ്‌ത്തിയ മാര്‍ലന്‍ സാമുവല്‍സിന്റെ പ്രകടനം നിര്‍ണ്ണായകമായി.

9. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് നെതര്‍ലന്‍ഡ്

ക്രിക്കറ്റിന്റെ മക്കയില്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു. നെതര്‍ലന്‍ഡ് നേടിയത് സ്വപ്‌ന സമാനമായ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. 163 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ച നെതര്‍ലന്‍ഡ് ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. അവസാന പന്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് സംഭവിച്ച പിഴവില്‍ ഓവര്‍ ത്രോയിലൂടെ രണ്ട് റണ്‍സ് നേടിയാണ് നെതര്‍ലന്‍ഡ് ചരിത്രം കുറിച്ചത്.

10. ട്വന്റി20യില്‍ പിറന്ന ആദ്യ സെഞ്ച്വറി- ക്രിസ് ഗെയ്ല്‍

പ്രഥമ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരം. ആതിഥേയരായ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് ക്രിസ് ഗെയ്ല്‍ ടി20യില്‍ നേടിയ ആദ്യ സെഞ്ച്വറി. 57 പന്തില്‍ 7 ബൗണ്ടറികളും 10 സിക്‌സറുകളുമുള്‍പ്പെടെ 117 റണ്‍സാണ് ഗെയ്ല്‍ നേടിയത്.

11. 35 പന്തില്‍ സെഞ്ച്വറിയടിച്ച് ഡേവിഡ് മില്ലര്‍, രണ്ട് മാസത്തിനുള്ളില്‍ ഒപ്പമെത്തി രോഹിത് ശര്‍മ്മ

ബംഗ്ലാദേശിനെതിരെ ട്വന്റി20യിലെ വേഗമേറിയ സെഞ്ച്വറി കുറിച്ച് ഡേവിഡ് മില്ലര്‍. രണ്ട് മാസത്തിനുള്ളില്‍ ശ്രീലങ്കക്കെതിരെ റെക്കോര്‍ഡിനൊപ്പമെത്തി രോഹിത് ശര്‍മ്മ.

12. 2011,12- റെക്കോര്‍ഡിട്ട്, സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് അജന്ത മെന്‍ഡിസ്

2011ല്‍ 12 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേടി റെക്കോര്‍ഡ്. തൊട്ടടുത്ത വര്‍ഷം സ്വന്തം റെക്കോര്‍ഡ് തിരുത്തി മെന്‍ഡിസ്. വീഴ്‌ത്തിയത് 8 റണ്‍സ് വഴങ്ങി 6 വിക്കറ്റ്.

13. 20 ഓവറില്‍ 278/3 അഫ്ഗാനിസ്ഥാന്‍ കുറിച്ചത് ചരിത്രം

ട്വന്റി20യിലെ എക്കാലത്തെയും മികച്ച സ്‌കോര്‍ കുറിച്ച് അഫ്ഗാനിസ്ഥാന്‍. അയര്‍ലന്‍ഡിനെതിരെ 62 പന്തില്‍ 162 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹസ്‌റത്തുള്ള സസായിയുടെ പ്രകടനം ശ്രദ്ധേയം.

14. ആദ്യമായി കപ്പുയര്‍ത്തി ശ്രീലങ്ക (2014)

ഇന്ത്യയെ പരാജയപ്പെടുത്തി ആദ്യമായി ലോകകപ്പില്‍ ജേതാക്കളായി ശ്രീലങ്ക. 131 റണ്‍സ് വിജയലക്ഷ്യം 13 പന്ത് ശേഷിക്കെ മറികടന്നു

15. പാകിസ്ഥാനില്‍ ക്രിക്കറ്റ് തിരിച്ചെത്തി

ഇന്ത്യ വിട്ടു നിന്ന പരമ്പര. ലോക ഇലവനന്‍ പാകിസ്ഥാനുമായി കളിച്ചത് 3 ട്വന്റി20 മത്സരങ്ങളുടെ പരമ്പര. പാകിസ്ഥാന്‍ വിജയിച്ചു(2-1)

16. ആദ്യ ട്വന്റി20 മത്സരം (2005)

ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് മത്സരം. റിക്കി പോണ്ടിംഗിന്റെ പ്രകടനം. ബില്ലി ബൗഡന്‍ ഗ്ലെന്‍ മഗ്രാത്തിനെതിരെ റെഡ് കാര്‍ഡ് ഉയര്‍ത്തിയ രസകരമായ നിമിഷം.

17. 150 റണ്‍സ് നേട്ടം മറികടന്ന് ആരോണ്‍ ഫിഞ്ച്

സിംബാംബ്‌വെക്കെതിരായ പ്രകടനം. 11 ബൗണ്ടറികളും 14 സിക്‌സറുകളും പറത്തി ഫിഞ്ച് നേടിയത് 70 പന്തില്‍ 156 റണ്‍സ്.

18. വ്യത്യസ്തമായ റാങ്കിംഗ് പട്ടിക പുറത്തുവിട്ട് ക്രിക്ക് ഇന്‍ഫോ

ഖത്തര്‍ (21), ഡെന്‍മാര്‍ക്ക് (24), ജപ്പാന്‍ (53), അര്‍ജന്റീന(56),
ഘാന(28), അമേരിക്ക(31), ജര്‍മ്മനി(36), ഫ്രാന്‍സ്(43), ചൈന(76), ഭൂട്ടാന്‍(62) എന്നിവരുടെ ടി20 റാങ്കിംഗാണ് പുറത്തുവിട്ടത്.

19. ആദ്യ ബോള്‍ ഔട്ട് (ന്യൂസിലന്‍ഡ്-വെസ്റ്റ് ഇന്‍ഡീസ്)

2006ല്‍ നടന്ന ആദ്യ ബോള്‍ ഔട്ടില്‍ ന്യൂസിലന്‍ഡിന് വിജയം. വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയത് 3-0ന്

20. 2010ല്‍ ഇംഗ്ലണ്ട് നേടിയ ആദ്യ ട്വന്റി20 കിരീടം

ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് നേടിയ ആദ്യ ട്വന്റി20 ലോകകപ്പ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 3 ഓവര്‍ ബാക്കി നിര്‍ത്തിയാണ് വിജയലക്ഷ്യം മറികടന്നത്.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies