ചാമ്പ്യന്‍സ് ലീഗ് : ലിവര്‍പൂള്‍ ഒന്നാമത്; ഇന്റര്‍ മിലാന് തോല്‍വി; ചെല്‍സിയെ അജാക്‌സ് ഞെട്ടിച്ചു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗ് : ലിവര്‍പൂള്‍ ഒന്നാമത്; ഇന്റര്‍ മിലാന് തോല്‍വി; ചെല്‍സിയെ അജാക്‌സ് ഞെട്ടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2019, 12:09 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍ : ചാമ്പ്യന്‍സ് ലീഗിലെ നാലാം പാദ മത്സരങ്ങളില്‍ പ്രമുഖടീമുകള്‍ക്ക് ജയവും തോല്‍വിയും.നിലവിലെ ചാമ്പന്മാരായ ലിവര്‍പ്പൂള്‍ ജയത്തോടെ ഒന്നാം സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചപ്പോള്‍ ലയണ്‍ ബെന്‍ഫിക്കയെ കീഴടക്കി. കരുത്തരായ ഇന്റര്‍മിലാനെ ഡോട്ട്മുണ്ട് തോല്‍പ്പിച്ചപ്പോള്‍ ജയം പ്രതീക്ഷിച്ച ചെല്‍സിയെ അജാക്‌സും നാപ്പോളിയെ സാല്‍സ്ബര്‍ഗും സമനിലയില്‍ക്കുരുക്കി.

ലിവര്‍പൂള്‍ 2-1നാണ് കെഅര്‍സി ഗെന്‍കിനെ തോല്പ്പിച്ച് ജയത്തിന്റെ വഴിയില്‍ കുതിപ്പ് തുടരുന്നത്.ഗ്രൂപ്പ് ‘ഇ’ യിലെ മത്സരത്തില്‍ ലിവര്‍പൂളിന്റെ ചെമ്പടക്ക് വേണ്ടി ജോര്‍ജ്ജൂനിയോ വാല്‍ഡവും അലക്‌സ് ചേംബര്‍ലിനും ഗോള്‍ നേടി.ഗെന്‍കിനായി സമാട്ട ഒരു ഗോള്‍ തിരിച്ചടിച്ചു. കളിയുടെ ആദ്യ മിനിറ്റുകളില്‍ത്തന്നെ ലിവര്‍പൂള്‍ എതിരാളികളെ നിഷ്പ്രഭരാക്കി. 14-ാം മിനിറ്റില്‍ വാല്‍ഡം ലിവര്‍പൂളിന് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ ആദ്യ പകുതികഴിയും മുന്നേ സമാട്ടയിലൂടെ 40-ാം മിനിറ്റില്‍ ഗെന്‍ക് ഗോള്‍ മടക്കി ചെമ്പടയെ ഞെട്ടിച്ചു.

രണ്ടാം പകുതിയില്‍ പക്ഷെ തുടര്‍ച്ചയായി ആക്രമിച്ചുകയറിയ ലിവര്‍പൂള്‍ 58-ാം മിനിറ്റില്‍ ചേംബര്‍ലൈനിലൂടെ വിജയഗോള്‍ നേടി. ഇതോടെ നാലുകളികളിലായി 9 പോയിന്റോടെ ലിവര്‍പ്പൂള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. അതേ ഗ്രൂപ്പിലെ രണ്ടാം മ്ത്സരത്തില്‍ നാപ്പോളിക്ക് റെഡ്ഡ് ബുള്ളിനോട് സമനില വഴങ്ങേണ്ടി വന്നു. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതമാണ് അടിച്ചത്. ആദ്യപകുതിയുടെ 11-ാം മിനിറ്റില്‍ത്തന്നെ ഉശിരോടെ റെഡ്ഡ് ബുള്‍ ഇര്‍ലിംഗ് ഹാലാന്റിലൂടെ ലീഡ് നേടിയെങ്കിലും 43-ാം മിനിറ്റില്‍ ലോസാനോയിലൂടെ നാപ്പോളി ഗോള്‍ മടക്കി. 29 ഷോട്ടുകള്‍ പായിച്ചിട്ടും ഗോളുകളാക്കാനാകാതെ നാപ്പോളി നിരാശരായി.

ഗ്രൂപ്പ് എഫില്‍ ഇന്റര്‍ മിലാന് തോല്‍വി കനത്ത ആഘാതമായി. 3-2നാണ് ഡോട്ടമുണ്ട് ജയിച്ചത്. ആദ്യ പകുതിയില്‍ത്തന്നെ ഇരട്ട ഗോളുകളോടെ മുന്നിട്ടു നിന്ന ഇന്ററിനെ ബൊറോസിയ ഡോട്ട്മുണ്ട് രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളിലൂടെ മറികടന്നു. ഇന്ററിനായി കളിയുടെ അഞ്ചാം മിനിറ്റില്‍ മാര്‍ട്ടിനസും 40-ാം മിനിറ്റില്‍ വെസിനോയും ഗോള്‍ നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ വര്‍ധിതവീര്യത്തോടെ മടങ്ങിവന്ന ജര്‍മ്മന്‍ ക്ലബ്ബ് ഹാക്കിമിയുടെ ഇരട്ട ഗോളിലും(51, 77) ബ്രാന്റിന്റെ ഗോളിലുമാണ്(64) തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

ഗ്രൂപ്പ് എച്ചില്‍ നാലുഗോളുകളടിച്ചിട്ടും അജാക്‌സിനെ മറികടക്കാന്‍ ചെല്‍സിക്കായില്ല. എന്നാല്‍ പരിചയസമ്പന്നത മുഴുവന്‍ പുറത്തെടുത്ത ചെല്‍സി ശക്തമായി തിരികെവന്നു സമനില പിടിക്കുകയായിരുന്നു. ആദ്യ മിനിറ്റില്‍ത്തന്നെ ആജാക്‌സാണ് അബ്രഹാമിലൂടെ ഗോള്‍ നേടിയത്. എന്നാല്‍ നാലാം മിനിറ്റില്‍ ജോര്‍ജീനോയിലൂടെ ചെല്‍സി ഗോള്‍ മടക്കി. അജാക്‌സ് അതോടെ രണ്ടു ഗോളുകള്‍ തിരച്ചടിച്ച് മുന്നിലെത്തി.20-ാം മിനിറ്റില്‍ പ്രോമെസും 35-ാം മിനിറ്റില്‍ അലിസബലാഗയും ചെല്‍സിയുടെ വലകുലുക്കി. രണ്ടാം പകുതിയില്‍ വീണ്ടും ഇരച്ചുകയറിയ അജാക്‌സ് നിര 55-ാം മിനിറ്റില്‍ നാലാം ഗോളും അടിച്ചു. ഇതോടെ അപകടം മണത്ത ഇംഗ്ലീഷ് നിര 63-ാം മിനിറ്റില്‍ അസ്പിലിക്യൂയേറ്റയിലൂടെ മൂന്നാം ഗോളും ജെയിംസിലൂടെ 74-ാം മിനിറ്റില്‍ നാലാം ഗോളും നേടി. മറ്റ് മത്സരങ്ങളില്‍ ബെന്‍ഫിക്കയെ 3-1 ന് ലയണും ലില്ലിയെ 4-1ന് തകര്‍ത്ത് വലന്‍സിയയും മുന്നേറി.

Share35TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies