ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിക്കെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റിന്റെ ജയം. അവസാന മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് നോർത്ത് ഈസ്റ്റ് ജയം സ്വന്തമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ നോർത്ത് ഈസ്റ്റ് ഒന്നാമതെത്തി.
അബദ്ധവശാൽ പന്ത് കൈയിൽ തട്ടിയാണ് ഹൈദഹാബാദിന് പെനാൽറ്റി വഴങ്ങേണ്ടി വന്നത്. 84-ാം മിനിറ്റിൽ ബോക്സിന് അകത്ത് വെച്ച് പ്രതിരോധ താരം ശങ്കറിന്റെ കയ്യിൽ പന്ത് തട്ടിയതിനാണ് ഹൈദരാബാദിന് എതിരെ പെനൽറ്റി വിധിച്ചത്. മാക്‌സി ബറൈറോ പന്ത് ക്രിത്യമായി വലയിലെത്തിക്കുകയും ചെയ്തു.
8 പോയിന്റുമായി നോർത്ത് ഈസ്റ്റാണ് പട്ടികയിൽ ഒന്നാമത്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും ടീം നേടി. ഒരു ജയം മാത്രം സ്വന്തമാക്കിയ ഹൈദരാബാദ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.















