മിലാന്: നാസി ഭരണകാലത്ത് കൂട്ടക്കൊലയില്‍ നിന്ന രക്ഷപെട്ട ലിലിയാ സെഗെര് എന്ന 89 വയസ്സുകാരിക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി ഇറ്റലി ഭരണകൂടം. തന്റെ 13-ാം വയസ്സില്‍ കുടുംബത്തിനൊപ്പം നാസി ഭീകരക്യാമ്പുകളിലടക്കപ്പെട്ട് ലിലായാനയെ റഷ്യന്‍ സേന രക്ഷപെടുത്തുകയായിരുന്നു. നിലവില്‍ ഇറ്റലിയിലെ സെനറ്ററെന്ന നിലയില്‍ പ്രസിദ്ധയാണ് ജൂത വംശജയായ ലിലിയാന.
ജൂതര്‍ക്കെതിരെയും ലോകത്തിലെ മറ്റ് ആക്രമങ്ങള്‍ക്കെതിരെയും കൂട്ടായ സമിതി രൂപീകരിക്കണമെന്ന് ഇറ്റലിയിലെ പാര്‍ലമെന്റില്‍ ലിലിയാന ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന ഇരുന്നൂറിലേറെ ഭീഷണികളാണ് ഫോണിലും അല്ലാതെയുമായി വന്നതെന്ന് ഇറ്റാലിയന്‍ പോലീസ് അറിയിച്ചു. ഇറ്റലിയിലെ വലതുപക്ഷപാര്‍ട്ടികള്‍ പ്രമേയത്തെ ശ്ക്തമായി എതിര്‍ത്തു.
1930 ലാണ് മിലാനില്‍ ലിലിയാനയുടെ ജനനം.1943ലാണ് നാസിപ്പട ലിലിയാനയേയും അച്ഛനേയും തടവിലാക്കുന്നത്. സ്വിറ്റസര്‍ലന്റില്‍ പാര്‍പ്പിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആ സംഘത്തെ പോളണ്ടിലെ നാസി ക്യാമ്പിലേക്ക് വിട്ടു. അവിടെ വച്ച് ലിലിയാനയുടെ അച്ഛനും മുത്തച്ഛനും കൊല്ലപ്പെട്ടു. തുടര്‍ന്ന് ഓഷ്വിറ്റ്സിലേക്ക് വിട്ട ജൂത സംഘത്തിനെ 1945ല്‍ മാറ്റി. പിന്നീട് ജര്‍മ്മനിയിലെ റാവെന്ബെക്കിലെ ക്രുപ്രസിദ്ധമായ കോണ്സെന്ട്രേഷന് ക്യാമ്പിലാക്കി. ഒടുവില്‍ സോവിയറ്റ് യൂണിയന്റെ സൈനിക നീക്കത്തിലാണ് തടവിലാക്കപ്പെട്ട ജൂതന്മാര് മോചിപ്പിക്കപ്പെട്ടത്.
ഏഴു പതിറ്റാണ്ടായി ഇറ്റലിയില്‍ താമസിക്കുന്ന ലിലിയാനയെ കഴിഞ്ഞവര്‍ഷമാണ് പ്രസിഡന്റ് സെര്‍ജിയോ മറ്റാറേല ലിലിയാനയ്ക്ക് പാര്‍ലമെന്റില്‍ ആജീവനാന്ത അംഗത്വം നല്കി ആദരിച്ചത്. നിലവില്‍ 30,000 ജൂതന്മാരാണ് ഇറ്റലിയിലുള്ളത്. നാസി കൂട്ടക്കൊലയില്‍ 7500 ജൂതവംശജര്‍ കൊല്ലപ്പെട്ടിരുന്നു.