ന്യൂഡല്‍ഹി: അയോദ്ധ്യാ കേസില്‍ സുപ്രീം കോടതിയുടെ വിധിയെ അംഗീകരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അയോദ്ധ്യാ കേസില്‍ ചരിത്ര വിധിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിരുന്നു. സമാധാനവും ശാന്തതയും നിര്‍ത്താനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
രാമ ഭക്തിയായാലും, റഹീം ഭക്തിയായാലും രാജ്യത്തിന്റെ ശക്തിയും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം എല്ലാവരും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം നീതി ക്ഷേത്രം രമ്യമായി പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര വിധി ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതി വിധിയെ എല്ലാവരും സമാധാനപരമായി മാനിക്കണമെന്നും ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സങ്കല്‍പ്പം ഉയര്‍ത്തിപ്പിടിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. അയോദ്ധ്യയിലെ ചരിത്രവിധിയില്‍ സന്തോഷം പങ്കുവെച്ച അദ്ദേഹം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.