കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റ് മുന്നില്‍ കണ്ട് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. നാളെ രാവിലെ ആറു മണി വരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തി വെയ്ക്കുന്നത്.
135 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതേസമയം ഒഡീഷാ തീരത്ത് വീശിയ ശക്തമായ കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണ് ഗതാതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെങ്കിലും ഒഡീഷയുടെ വടക്കന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്നും കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.