ന്യൂഡല്‍ഹി: വിക്ടറി ദിനാഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാനായി കാത്തിരിക്കുകയാണെന്ന് റഷ്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് റോമന്‍ ബാബുഷ്കിന്‍. അടുത്ത വര്‍ഷം മെയിലാണ് റഷ്യയുടെ തലസ്ഥാനമായ മോസ്കോയില്‍ വിക്ടറി ദിനം ആഘോഷിക്കുന്നത്.
പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചത് ഇന്ത്യയും റഷ്യയും തമ്മിലുള്ള പരസ്പര ധാരണയുടെയും വിശ്വാസത്തിന്റെയും പ്രതിഫലനമാണ് വ്യക്തമാക്കുന്നത്. സെപ്റ്റംബറില്‍ വ്ലാഡിവോസ്റ്റോക്കില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി ബ്രിക്സ് ഉച്ചകോടിയില്‍ വ്ലാഡിമര്‍ പുടിനും നരേന്ദ്ര മോദിയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
മിസൈല്‍ വേധ മിസൈലായ എസ്-400ന്റെ കരാറിന് അമേരിക്ക എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തെക്കുറിച്ചുള്ള ചേദ്യങ്ങള്‍ക്ക് ഇന്ത്യ-റഷ്യ ഉഭയകക്ഷി സഹകരണങ്ങള്‍ക്ക് മറ്റ് ആരുടെയും അനുവാദം ആവശ്യമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ദേശീയ താത്പര്യം മുന്‍നിര്‍ത്തി ഇന്ത്യയും റഷ്യയും സൈനിക മേഖലയിലെ സഹകരണം തുടരുമെന്നും ഇന്ത്യക്ക് മിസൈല്‍ നല്കാന് റഷ്യ ഒരുക്കമാണെന്നും ബാബുഷ്കിന്‍ വ്യക്തമാക്കി.