ഗ്വാളിയര്‍: റെയില്‍വേ ട്രാക്കിന് മുകളിലൂടെ പോകുന്ന ഹൈ വോര്‍ട്ടേജ് വൈദ്യുതി ലൈനില്‍ തൂങ്ങിയാടി യുവാവിന്റെ അഭ്യാസ പ്രകടനം. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം.
ഗ്വാളിയാറിലെ ദാബ്റ റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. റെയില്‍വേ ട്രാക്കിന് മുകളിലൂടെയുള്ള വൈദ്യുതി കമ്പികളിലേക്ക് യുവാവ് കയറാന്‍ ശ്രമിക്കുന്നത് യാത്രക്കാരാണ് ആദ്യം കണ്ടത്. വിവരം സ്റ്റേഷന് അധികൃതരെ അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ അധികൃതര്‍ ഉടന്‍ തന്നെ ഈ റൂട്ടിലെ ലൈനുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടര്‍ന്ന് വൈദ്യുതി ലൈനിലൂടെ പിടിച്ച് ആടി കൊണ്ടിരുന്ന യുവാവിനെ താഴെയിറക്കാനായി റെയില്‍വേ അധികൃതര്‍ ട്രെയിന്‍ എഞ്ചിന് വരുത്തി. എഞ്ചിന്റെ മുകളില്‍ കയറിയ ഉദ്യോസ്ഥര്‍ യുവാവിന്റെ സമീപമെത്തി ബലമായി ഇയാളെ പിടിച്ച് താഴെയിറക്കുകയായിരുന്നു. പിന്നീട് യുവാവിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് കൈമാറി.
യുവാവ് ലൈനില്‍ എത്തുന്നതിന് മുന്‍പ് തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. യുവാവിന്റെ അഭ്യാസപ്രകടനം കാരണം മണിക്കൂറുകളോളം ഇതുവഴിയുളള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
#WATCH Madhya Pradesh: Government Railway Police (GRP) personnel rescue a youth who was dangling from an overhead wire at Dabra railway station. Electricity was switched off on the route by officials to help the rescue operations. (12.11.19) pic.twitter.com/W4M6i0YWPf
— ANI (@ANI) November 12, 2019