ന്യൂഡല്‍ഹി : ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് കസ്റ്റഡി കാലവധി നീട്ടിയത്. റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്.
അഭിഭാഷകരുടെ സമരത്തെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിഗ് വഴിയാണ് ചിദംബരത്തെ കോടതിയില്‍ ഹാജരാക്കിയത്.നേരത്തെ നവംബര്‍ 13 വരെയാണ് കോടതി ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ചിദംബരത്തെ കോടതി മുന്‍പാകെ ഹാജരാക്കിയത്.
അഴിമതി കേസില്‍ ഒക്ടോബര്‍ 16 നാണ് ചിദംബരത്തെ എന്‍ഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. നിലവില്‍ ചിദംബരം തീഹാര്‍ ജയിലില്‍ തുടരുകയാണ്.
അഴിമതി കേസില്‍ ഒക്ടോബര്‍ 22ന് ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇഡി കസ്റ്റഡിയില്‍ എടുത്തിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഓഗസ്റ്റ് 21നാണ് അഴിമതിക്കേസില്‍ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു.