ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഡല്‍ഹിയിലെ സ്കൂളുകള്‍ രണ്ട് ദിവസം കൂടി അടച്ചിടാന്‍ നിര്‍ദേശം. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
ഡല്‍ഹിയിലെ വ്യവസായ കേന്ദ്രങ്ങള്‍ ഈ മാസം 15 വരെ അടച്ചിടണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് പ്രശ്നം ഇത്രയും ഗുരുതരമാകാന്‍ കാരണമെന്ന് കോടതി വിമര്‍ശിച്ചു.
പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഡല്‍ഹി വായു മലിനീകരണ നിരക്ക് ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം.