'കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ്' : കേരള ഫുട്ബോൾ രംഗത്ത് വിപ്ലവം സൃഷ്‌ടിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ്’ : കേരള ഫുട്ബോൾ രംഗത്ത് വിപ്ലവം സൃഷ്‌ടിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2019, 03:57 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കേരള ഫുട്ബോൾ രംഗത്ത് പുതിയ വിപ്ലവം രചിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. 12വയസിൽ താഴെയുള്ള കുട്ടികൾക്കായി ‘കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ്’ എന്നപേരിൽ കേരളത്തിലുടനീളം പ്രത്യേക പരിശീലന കേന്ദ്രങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ട്രെയിനിങ് സെന്റർ കൊച്ചിയിൽ തുടങ്ങും. നോർത്ത് കളമശേരിയിലെ, പാർക്ക്‌ വേയിൽ നവംബർ 17നാണ് ആദ്യ ട്രെയിനിങ് സെന്റർ ആരംഭിക്കുക. കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ നിഖിൽ ഭരദ്വാജ്, കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ഡയറക്ടർ മുഹമ്മദ്‌ റഫീഖ്, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ എന്നിവർ പങ്കെടുക്കും.

ഫുട്ബോൾ പ്രേമികളായ കേരളത്തിലെ സമൂഹത്തിൽ ഫുട്ബോളിനെ ഒരു പ്രൊഫഷൻ ആയി വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംരംഭം. കേരള ബ്ലാസ്റ്റേഴ്‌സ് ശൈലിയിൽ മികവുറ്റ പരിശീലനം നൽകികൊണ്ട് കുട്ടികളെ അന്താരാഷ്‌ട്ര ഫുട്ബോൾ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ പരിശീലന പദ്ധതികളാണ് കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് വിഭാവനം ചെയ്യുന്നത്. സാങ്കേതിക തികവ്, ലക്ഷ്യബോധം, നേട്ടങ്ങളിൽ ഉള്ള അനുഭൂതി എന്നീ മൂന്ന് മാനദണ്ഡങ്ങളാണ് യംഗ് ബ്ലാസ്റ്റേഴ്‌സ് അടിസ്ഥാനമാക്കുന്നത്.

കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സ്കൂൾ, കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് അഫിലിയേറ്റഡ് അക്കാദമി, കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്റർ എന്നിങ്ങനെ മൂന്ന് പ്രത്യേക വിഭാഗങ്ങളായാണ് പുതിയ പരിശീലന സംരംഭം പ്രവർത്തിക്കുക.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്‍കൂളുകളുമായി ചേർന്നാണ് കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സ്കൂൾ നടപ്പിലാക്കുക. സ്‌കൂളുകളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർക്ക് സ്കൂളുകൾ ആവശ്യപ്പെടുന്ന മുറക്ക് പരിശീലനം നൽകും കൂടാതെ സാങ്കേതിക തികവുള്ള ഏറ്റവും മികച്ച പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്‌സ് ലഭ്യമാക്കും. മൈതാനവും അനുബന്ധ സാഹചര്യങ്ങളും സ്കൂളുകളാകും ഒരുക്കുക. സ്വന്തമായി മൈതാനങ്ങളുള്ള അക്കാദമികളുമായി സഹകരിച്ചാണ് രണ്ടാമത്തെ വിഭാഗമായ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് അഫിലിയേറ്റഡ് അക്കാദമി നടപ്പിലാക്കുക. ഈ കേന്ദ്രങ്ങളിലും പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്‌സ് നൽകും. കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടാകും മൂന്നാമത്തെ വിഭാഗമായ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. സെന്ററുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ട് പരിശീലന കളരികൾ സംഘടിപ്പിക്കും. ഈ പദ്ധതിയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങളാകും കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്ററുകൾ.

ഒരു ക്ലബ് എന്ന നിലയിൽ കേരളത്തെ യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്ന ഒരു ടീം ആയിമാറുക എന്നതാണ് ഞങ്ങളുടെ പ്രധാന തത്ത്വചിന്തയെന്ന് ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിഖിൽ ഭരദ്വാജ് പറയുന്നു. ഈ വർഷം ഐ‌എസ്‌എല്ലിൽ ആദ്യമായി ആറ് പ്രാദേശിക കളിക്കാരെ ഒരുമിച്ച് കളികളത്തിൽ ഇറക്കിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കേരളത്തിൽ ഫുട്‌ബോളിനെ പരിപോഷിപ്പിക്കുന്നത് തുടരുകയും അതിന്റെ വളർച്ചയ്‌ക്ക് സംഭാവന നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. കെ‌ബി‌എഫ്‌സി യംഗ് ബ്ലാസ്റ്റേഴ്സ് ഭാവിയിൽ ഇത്തരം നിരവധി പ്രതിഭകൾക്ക് വഴിയൊരുക്കുമെന്നും നിഖിൽ ഭരദ്വാജ് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സാമൂഹിക പ്രതിബദ്ധത പദ്ധതിയാണ് ‘യംഗ് ബ്ലാസ്റ്റേഴ്‌സ്’. കഴിഞ്ഞ വർഷങ്ങളിലും കേരള ഫുട്ബോൾ രംഗത്ത് മാറ്റങ്ങൾ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് വളർന്നു വരുന്ന കുട്ടികൾക്കായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കളമശ്ശേരി അൽബേട്ടിയൻ സ്‌പോർട്സ് കോംപ്ലക്സിൽ രണ്ടാമത്തെ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്ററിന് ഉടൻ തുടക്കമാകും

Share24TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies