റാഞ്ചി: ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മഹേന്ദ്ര സിംഗ് ധോണി. ഏറെ നാളായി കളിക്കളത്തില്‍ നിന്നു വിട്ടുനിന്ന ധോണി സ്വന്തം നാടായ റാഞ്ചിയില്‍ വീണ്ടും പരിശീലനമാരംഭിച്ചു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ധോണിയുടെ പരിശീലന വീഡിയോ ആരാധകര്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
ജൂലൈയില്‍ നടന്ന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ധോണി അവസാനമായി നീലക്കുപ്പായം അണിഞ്ഞത്. ഇതിനു ശേഷം വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പരമ്പരകളില്‍ നിന്നും അദ്ദേഹം സ്വയം വിട്ടുനിന്നിരുന്നു. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയിലും ധോണി കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
.@msdhoni’s first net session after a long long break.
Retweet if you can’t wait to see him back!😇😍#Dhoni #MSDhoni #Ranchi #JSCA pic.twitter.com/2X6kbQNYMG
— MS Dhoni Fans Official (@msdfansofficial) November 15, 2019
റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന ധോണിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാ വിഷയമായിരുന്ന ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്.















