India

ലഡാക്കിനായി ഒരുങ്ങുന്നത് 50,000 കോടി രൂപയുടെ പദ്ധതി; അമിത് ഷാ

ന്യൂഡല്‍ഹി : പുതുതായി നിലവില്‍ വന്ന കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനായി 50,000 കോടി രൂപയുടെ പദ്ധതികള്‍ ഒരുങ്ങുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഊര്‍ജ്ജം, വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകളിലായാണ് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. ലഡാക്കിന്റെ തലസ്ഥാനമായ ലേയില്‍ പുതുതായി ആരംഭിച്ച വിന്റര്‍ ഗ്രേഡ് ഡീസലിന്റെ വില്‍പ്പന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിട്ട് എത്താന്‍ കഴിയതിരുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അമിത് ഷാ പദ്ധതി ഉദ്ഘാടനം ചെയ്തത്.

ലഡാക്കിനായി 50,000 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തുക നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

ആദ്യമായാണ് രാജ്യത്ത് വിന്റര്‍ ഗ്രേഡ് ഡീസലിന്റെ വില്‍പ്പന ആരംഭിക്കുന്നത്. അമേരിക്ക, യൂറോപ്പ് , യുറേഷ്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ വിന്റര്‍ ഗ്രേഡ് ഡീസല്‍ ഉപയോഗിക്കുന്നത്. ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളായ ലേ, കാര്‍ഗില്‍ എന്നിവിടങ്ങളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ ഡീസല്‍ വില്‍പ്പന നടത്തുക.

ശൈത്യകാലത്ത് അതി കഠിനമായ തണുപ്പും മഞ്ഞ് വീഴ്ചയുമാണ് ലഡാക്കിലെ ലേ , കാര്‍ഗില്‍ എന്നീ പ്രദേശങ്ങളില്‍ അനുഭവപ്പെടുക.  അതുകൊണ്ടുതന്നെ ശൈത്യ കാലത്ത് സാധാരണ ഡീസല്‍ തണുത്ത് ഉറയുകയും വാഹനങ്ങള്‍ തകരാറിലാകാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത് പരിഹരിക്കാനാണ് വിന്റര്‍ ഗ്രേഡ് ഡീസല്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ഓയിലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

2K Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close