ലൂസിയാന: ലൂസിയാന ഗവര്ണര് തെരഞ്ഞെടുപ്പില് ട്രംപിന് കനത്ത തിരിച്ചടി. ട്രംപ് പിന്തുണ നല്കിയ റിപ്പബ്ലിക്കന് സ്ഥാനാര്ഥിയായ എഡി റിസ്പോണിന് പരാജയം. തെരഞ്ഞെടുപ്പില് ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ഥിയായ ജോണ് ബെല് എഡ്വര്ഡ് വിജയിച്ചു.
നേരിയ വോട്ടുകള്ക്കാണ് ബെല് വിജയം നേടിയത്. എഡ്വര്ഡിന് 51 ശതമാനം വോട്ടും റിസ്പോണിന് 48.7 ശതമാനം വോട്ടുമാണ് ലഭിച്ചത്. റിസ്പോണിന് വേണ്ടി ലൂസിയാനയിലും കെന്റുക്കയിലും ട്രംപ് ശക്തമായ പ്രചാരണം നടത്തിയിരുന്നു.
ലൂസിയാനയില് മൂന്നു തവണയാണ് ട്രംപ് പ്രചാരണത്തിന് എത്തിയത്. എന്നാല് രണ്ടിടത്തും ഭൂരിപക്ഷം നേടി വിജയിച്ചത് ഡെമോക്രാറ്റിക് പാര്ട്ടിയായിരുന്നു.















