അവസാന നിമിഷം രക്ഷകനായി മെസി; അര്‍ജന്റീന-യുറുഗ്വായ് മത്സരം സമനിലയില്‍
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അവസാന നിമിഷം രക്ഷകനായി മെസി; അര്‍ജന്റീന-യുറുഗ്വായ് മത്സരം സമനിലയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2019, 08:43 am IST
FacebookTwitterWhatsAppTelegram

ടെല്‍ അവീവ്: അര്‍ജന്റീന-യുറുഗ്വായ് സൗഹൃദ മത്സരം സമനിലയില്‍. ആവേശകരമായ മത്സരത്തിനൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് അര്‍ജന്റീനക്ക് സമനില ഗോള്‍ നേടിക്കൊടുത്തത്. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി.

മെസിയും ലൂയിസ് സുവാരസും മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ യുറുഗ്വായാണ് അദ്യ ഗോള്‍ നേടിയത്. 34ാം മിനിട്ടില്‍ സുവാരസ് നല്‍കിയ പാസിലൂടെ എഡിസണ്‍ കവാനിയാണ് ഗോള്‍ നേടിയത്. കരിയറിലെ 50ാം അന്താരാഷ്‌ട്ര ഗോളാണ് കവാനി സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ പകുതിക്ക് മുന്‍പ് തന്നെ ഡിബാലയിലൂടെ അര്‍ജന്റീന സമനില ഗോള്‍ കണ്ടെത്തിയെങ്കിലും റഫറി ഹാന്‍ഡ് ബോള്‍ ചൂണ്ടിക്കാട്ടി ഗോള്‍ നിഷേധിച്ചു. ഒരു ഗോള്‍ ലീഡുമായാണ് യുറുഗ്വായ് ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയില്‍ അര്‍ജന്റീന സമനില ഗോളിനായി ശ്രമിച്ചു കൊണ്ടേയിരുന്നു. 63ാം മിനിട്ടില്‍ മെസിയുടെ ഫ്രീകിക്കിലൂടെ സെര്‍ജിയോ അഗ്യൂറോ ഗോള്‍ നേടി. മെസിയുടെ അളന്നു മുറിച്ച ഫ്രീകിക്കിന് തല വെച്ചുകൊടുക്കേണ്ട ചുമതല മാത്രമേ അഗ്യൂറോയ്‌ക്ക് ഉണ്ടായിരുന്നുള്ളൂ. അഞ്ച് മിനിട്ടിനുള്ളില്‍ യുറുഗ്വായ് വീണ്ടും ലീഡുയര്‍ത്തി. ബോക്‌സിനു പുറത്തു നിന്നും സുവാരസ് എടുത്ത ഫ്രീകിക്ക് തടുത്തിടാന്‍ അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ക്കായില്ല. തുടര്‍ന്ന് അര്‍ജന്റീന നിരന്തരം യുറുഗ്വായ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ മെസി വീണ്ടും അര്‍ജന്റീനയുടെ രക്ഷകനായി. ബോക്‌സിനുള്ളില്‍ മാര്‍ട്ടിന്‍ കസിറെസിന്റെ ഹാന്‍ഡ് ബോള്‍. 90+2 മിനിറ്റിലാണ് മെസിയുടെ പെനാല്‍ട്ടിയിലൂടെ അര്‍ജന്റീന സമനില പിടിച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മെസി ഗോള്‍ നേടി.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies