കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പകല്‍-രാത്രി ടെസ്റ്റ് ആരംഭിച്ചു.ടോസ്സ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു.
ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കൊപ്പം ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍, ധോണി, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്.ലഷ്മണ്‍, ഹര്‍ഭജന്‍, അഗാര്‍ക്കര്‍ എന്നിവര്‍ എത്തിക്കഴിഞ്ഞു. രാഷ്‌ട്രീയ നേതാക്കളില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരും കളികാണാന്‍ എത്തിക്കഴിഞ്ഞു.















