കൊൽക്കത്ത: ഇന്ത്യൻ മണ്ണിലെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ച്വറി സ്വന്തമാക്കി വിരാട് കോഹ് ലി. 194 പന്തില്‍ നിന്ന് 18 ഫോറിന്റെ അകമ്പടിയോടെ 136 റണ്‍സെടുത്താണ് കോഹ് ലി മടങ്ങിയത്. കോഹ് ലിയുടെ ടെസ്റ്റ് കരിയറിലെ 27-ാം സെഞ്ചുറിയാണിത്. കോഹ് ലിയുടെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യയുടെ ലീഡ് 200 കടന്നു.
രണ്ടാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 347 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഇതോടെ ഇന്ത്യ്‌ക്ക് 241 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമായി. ഇന്ത്യയ്‌ക്ക് വേണ്ടി അജിങ്ക്യ രഹാനെ ഇന്ന് അർദ്ധ സെഞ്ച്വറി നേടി. 17 റൺസെടുത്ത വൃദ്ധിമാൻ സാഹ പുറത്താകാതെ നിന്നു.
ബംഗ്ലാദേശിന് വേണ്ടി അൽ അമീൻ ഹൊസൈൻ, എബാദത് ഹൊസൈൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകളും അബു ജയേദ് രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.















