രാഹുൽ ഗാന്ധി എവിടെ, ഗൂഗിളിൽ തിരഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ ഗാന്ധി എവിടെ, ഗൂഗിളിൽ തിരഞ്ഞ് കോൺഗ്രസ് പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2019, 01:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസിന് നിർണ്ണായക ദിവസങ്ങളാണ് ഇപ്പോഴുള്ളത്. മഹാരാഷ്‌ട്രയിലെ സർക്കാർ രൂപീകരണവും തിരക്കിട്ട ചർച്ചകളുമായി മുന്നണികളും പാർട്ടികളും സജീവമാകുമ്പോൾ രാഹുൽ ഗാന്ധി എവിടെ എന്ന ചോദ്യമാണ് കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നത്. ഭാവി പ്രധാനമന്ത്രി എന്ന് കോൺഗ്രസുകാർ നാഴികകയ്‌ക്ക് നാൽപ്പത് വട്ടം പറയുന്ന വയനാട് എംപി രാഹുൽ ഗാന്ധിയെ പറ്റി കഴിഞ്ഞ ഒരു മാസക്കാലത്തോളമായി യാതൊരു വിവരവുമില്ല.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പാർട്ടിയൊരുങ്ങപ്പോഴായിരുന്നു മുന്നിൽ നിന്ന് നയിക്കേണ്ട രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയത്. വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ ഒക്ടോബർ 28 നാണ് രാഹുൽ ഇന്ത്യയിൽ നിന്ന് പുറപ്പെട്ടത്. പിന്നീടിങ്ങോടെ ഇടക്കിടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നതല്ലാതെ അദ്ദേഹത്തെപ്പറ്റി യാതൊരു വിവരവുമില്ല.

എന്നാൽ രാഹുൽ ധ്യാനം ചെയ്യാൻ പോയതാണെന്ന വാദവുമായി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തി. എന്നാൽ എവിടേക്കാണ് പോയതെന്ന് പറയാൻ നേതാക്കൾ തയ്യാറായില്ല. എല്ലാകാലത്തും ഇതുപോലെ ധ്യാനം ചെയ്യുന്നതിനായി രാഹുൽ വിദേശത്തേക്ക് പോകാറുണ്ടെന്നും ഇപ്പോൾ അവിടെയാണെന്നും കോൺഗ്രസ് നേതാവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല രാഹുൽ പോയതിന് അടുത്ത ദിവസം തന്നെ പ്രതികരിച്ചിരുന്നു.

അതിനിടെ രാഹുൽ ഇപ്പോൾ എവിടെയാണെന്ന ചോദ്യവുമായി കോൺഗ്രസ് പ്രവർത്തകർ ഗൂഗിളിനെയാണ് സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധിയാളുകളാണ് ഈ ചോദ്യം ഉന്നയിച്ചതെന്ന് സെർച്ച് എഞ്ചിൻ ഭീമൻമാരായ ഗൂഗിളിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഭക്ഷണം കഴിക്കാതായ രാഹുലിന്റെ വളർത്തുനായയായ ‘പിഡി’യെ പ്രത്യേക വാഹനത്തിൽ സോണിയ ഗാന്ധിയുടെ വസതിയിൽ എത്തിച്ചുവെന്ന വാർത്തയും കഴിഞ്ഞ ദിവസം വന്നിരുന്നു.

Share1363TweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies