Vehicle
വില കുറഞ്ഞ ഇലക്ട്രിക്ക് കാറുമായി ബുഗാട്ടി, വില 3.98 കോടി മുതല്‍

ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കാന്‍ ഫ്രഞ്ച് ഹൈ പെര്‍ഫോമന്‍സ് വാഹന നിര്‍മ്മാതാക്കളായ ബുഗാട്ടി ഒരുങ്ങുന്നു. 5-10 ലക്ഷം യൂറോ(3.98 -7.96 കോടി രൂപ) വില വരുന്ന കാറുകള്‍ പുറത്തിറക്കാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ബുഗാട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സ്റ്റീഫന്‍ വിങ്കെല്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ കാര്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ മാതൃസ്ഥാപനമായ വോക്സ്‌വാഗനുമായി ചര്‍ച്ച ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Loading...
ഗ്രാന്‍ഡ് ടൂററോ ക്രോസോവറോ ആയി വിഭാവനം ചെയ്യുന്ന ഈ കാറില്‍ നാലു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് സൂചനകള്‍. നിലവില്‍ 25 ലക്ഷം യൂറോ(ഏകദേശം 19.90 കോടി രൂപ) വിലയുള്ള ഷിറോണ്‍ ഹൈപ്പര്‍ കാറിനൊപ്പം ഇലക്ട്രിക്ക് കാര്‍ കമ്പനി അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..