പോര്‍ഷെയെ വെല്ലും, പൂര്‍ണ സുരക്ഷ; ഒറ്റ ഏറില്‍ പൊട്ടി തകര്‍ന്നത് ടെസ്‌ലയുടെ വാഗ്ദാനങ്ങള്‍

പൂര്‍ണ സുരക്ഷ ഉറപ്പാക്കി ടെസ്‌ല അവതരിപ്പിച്ച സൈബര്‍ ട്രക്കിന് തുടക്കത്തില്‍ തന്നെ പിഴച്ചു. പിക്കപ്പ് ട്രക്കിന്റെ ഡെമോ അവതരണത്തിനിടെ നിറഞ്ഞ സദസ്സിനു മുമ്പിലാണ് കമ്പനിയുടെ വാദ്ഗാനങ്ങള്‍ പൊളിഞ്ഞത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എന്ന് അവകാശവാദവുമായി ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് വേദിയില്‍ പ്രദര്‍ശിപ്പിച്ച സൈബര്‍ ട്രക്കിന്റെ വിന്‍ഡോ ഗ്ലാസാണ് ഒറ്റ ഏറില്‍ പൊട്ടിച്ചിതറിയിരിക്കുന്നത്. അതും നിറഞ്ഞ സദസ്സിന് മുന്നില്‍ വെച്ച്.
വിചിത്രമായ രൂപകല്‍പന കൊണ്ടുതന്നെ ആളുകളെ അമ്പരിച്ചിച്ച ടെസ്‌ലയുടെ സൈബര്‍ ട്രക്ക് അടുത്തിടെയാണ് അവതരിപ്പിച്ചത്. ലോസ് ആഞ്ചല്‍സില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ആദ്യ പിക്കപ്പ് ട്രക്ക് ടെസ് ല സിഇഒ ഇലോണ്‍ മസ്‌കാണ് അവതരിപ്പിച്ചത്.
യാത്രക്കാര്‍ക്ക് പൂര്‍ണ സുരക്ഷിതത്വം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെട്ടത്. സൈബര്‍ ട്രക്കിന്റെ ഡോറില്‍ ചുറ്റിക കൊണ്ട് അടിച്ചുള്ള പ്രദര്‍ശനം വിജയകരമായിരുന്നു. ചുറ്റിക കൊണ്ടടിച്ചിട്ടും നേരിയ ഒരു പോറല്‍ പോലും ഡോറില്‍ ഉണ്ടായിരുന്നില്ല. ഇത് ജനങ്ങളേയും അത്ഭുതപ്പെടുത്തിയിരുന്നു.
തുടര്‍ന്നാണ് ആര്‍മര്‍ ഗ്ലാസ് എന്ന വിളിപ്പേരിലുള്ള സൈബര്‍ ട്രക്കിന്റെ വിന്‍ഡോ ഗ്ലാസിന്റെ ബല പരീക്ഷണം നടത്തിയത്. പോളിമര്‍ പാളിയോടുകൂടിയ അള്‍ട്രാ സ്‌ട്രോങ് ഗ്ലാസിന് വെടിയുണ്ടകളേയും കനത്ത ആഘാതങ്ങളും പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്.
കമ്പനിയുടെ ചീഫ് ഡിസൈനര്‍ ഫ്രാന്‍സ് വോണ്‍ ഹോള്‍ ഷൗസന്‍ എറിഞ്ഞ ഒറ്റ ലോഹ പന്തില്‍ തന്നെ ഗ്ലാസ് പൊട്ടിചിതറുകയായിരുന്നു. എന്നാല്‍, ഗ്ലാസ് തകര്‍ത്ത് ഇരുമ്പ് ബോള്‍ അപ്പുറം പോയില്ലല്ലോ എന്നായിരുന്നു ഇലോണ്‍ മസ്‌കി ഇതു സംബന്ധിച്ച് അഭിപ്രായപ്പെട്ടത്.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..