ബാങ്കോക്ക്: ഏഷ്യന്‍ അമ്പെയ്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സംഘത്തിന് മെഡല്‍ നേട്ടം. ബാങ്കോക്കില്‍ നടക്കുന്ന മത്സരങ്ങളിലാണ് അതാനുദാസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നിര 3 വെങ്കല മെഡലുകള്‍ സ്വന്തമാക്കിയത്.
ലോക ആര്‍ച്ചറി കൊടിക്കു കീഴിലാണ് അയോഗ്യരാക്കപ്പെട്ട ഇന്ത്യന്‍ നിര മത്സരിക്കുന്നത്. സീനിയര്‍ താരങ്ങള്‍ മരുന്നടിവിവാദത്തില് പെട്ടതോടെയാണ് ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷനെ അയോഗ്യരാക്കി പ്രഖ്യാപിച്ചത്. എന്നാല്‍ വിവാദത്തിലുള്പ്പെടാത്ത താരങ്ങള്‍ക്ക് പങ്കെടുക്കാമെന്ന് സാധ്യത മുതലാക്കിയാണ് മറ്റുള്ളവര്‍ ലോക അത്ലറ്റിക് ഫെഡറേഷന്റെ കീഴില്‍ മത്സരിക്കാന്‍ അനുവാദം ലഭിച്ചത്.
പുരുഷ വിഭാഗത്തില്‍ നായകന് അതാനു ദാസ് വെങ്കലം നേടിയത് കൊറിയയുടെ ജിന്‍ ഹയാക്കിനെയായിരുന്നു. ടീം ഇനത്തില്‍ ദാസ് തരുണ്‍ ദീപ് റായിക്കും ജയന്ത താലൂക്ക്ദാറിനുമൊപ്പം 6-2 ന് ചൈനയെ തുരത്തി. മിക്സഡിലും ദാസ് വനിതകളിലെ ദീപികാ കുമാരിക്കൊപ്പം വെങ്കലം നേടിയിരുന്നു.
ഇതിനിടെ സംയുക്ത ഇനങ്ങളിലെ 3 ഫൈനലുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ കയറി എന്നത് കുറഞ്ഞത് വെള്ളി മെഡലുകള്‍ ഉറപ്പാക്കിയിരിക്കുകയാണ്. 3 പേരടങ്ങുന്ന സംഘത്തിലുള്ളത് അഭിഷേക് വെര്‍മ, രജത് ചൗഹാന്, മോഹന്‍ ഭരദ്വാജ് എന്നിവരാണ്. 229-221 എന്ന നിലയില്‍ ഇറാനെ തോല്‍പ്പിച്ച ടീം ഇന്ത്യ ഫൈനലില്‍ കൊറിയയോടാണ് ഏറ്റുമുട്ടേണ്ടത്.















