കേരളീയം ഖത്തർ സംഘടിപ്പിച്ച മലയാളം മിഷൻ ഖത്തർ മൂന്ന് ദിവസത്തെ അധ്യാപക പരിശീലനം ഖത്തറിൽ സമാപിച്ചു. സമാപന സദസ്സിൽ മുൻ ICC പ്രസിഡന്റ് ശ്രീ.ഗിരീഷ് കുമാർ മലയാളം മിഷൻ പരിശീലകൻ റിട്ട. DIET പ്രിൻസിപ്പാൾ മോഹനൻ സാറിനെ കേരളീയം ഖത്തറിന് വേണ്ടി ആദരിച്ചു. കേരളീയം ഖത്തർ പ്രസിഡന്റ് ദുർഗ്ഗാദാസ്, വൈസ് പ്രസിഡന്റ് മധു അഭിമന്യു, പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീ.മുസ്തഫ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. മലയാളം മിഷൻ ഖത്തർ അധ്യാപിക സിന്ധു ടീച്ചറെ ആദരിച്ചു.
കേരളീയം ഖത്തർ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നും വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത പരിശീലകർക്ക് കേരള സർക്കാർ മലയാളം മിഷൻ സർട്ടിഫിക്കറ്റുകൾ നൽകും. മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് താൽപര്യമുള്ളവർ 70657331 എന്ന നമ്പരിൽ ബന്ധപ്പെടുക.