ലിവര്‍പ്പൂള്‍: ചാമ്പ്യന്‍സ് ലീഗ് പോരാട്ടം കാണാനെത്തിയ നാപ്പോളീ ക്ലബ്ബിന്റെ ആരാധകരുടെ ആവേശം അതിരുവിട്ടതോടെ പോലീസ് അഞ്ചു പേരെ അറസ്റ്റ്‌ചെയ്തു നീക്കി.ലിവര്‍പ്പൂളിനെതിരായ മത്സരം തുടങ്ങുന്നതിന് മുമ്പാണ് ഗ്യാലറിയില്‍ പ്രശ്‌നങ്ങളാരംഭിച്ചത്. മേഴ്്‌സിസൈഡ് പോലീസ് പ്രശ്‌നക്കാര്‍ക്കെതിരെ കേസ്സെടുത്തു.
കൊട്ടുംപാട്ടുമായി ആവേശത്തോടെയാണ് ഇരു വിഭാഗം ആരാധകരും സറ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് ഇരിക്കാനുള്ള കസേരകള്‍ക്കിടയിലുള്ള സ്ഥലത്തെ ഉന്തും തള്ളും അക്രമത്തിലാണ് കലാശിച്ചത്. 3പേരാണ് പ്രധാനമായും അക്രമം നടത്തിയതെന്നും മറ്റ് രണ്ടുപേരെ റോഡിലുണ്ടാക്കിയ പ്രശ്‌നങ്ങളുടെ പേരില്‍ പിടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.















