ബാങ്കോക്ക്: ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ റികര്‍വ് വിഭാഗത്തില്‍ ഇന്ത്യന്‍ താരം ദീപിക കുമാരി സ്വര്‍ണവും അങ്കിത ഭഗത് വെള്ളിയും നേടി. ഇതോടെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും. ഫൈനലില്‍ (6-0) സ്കോറിനാണ് ദീപിക അങ്കിതയെ പരാജയപ്പെടുത്തിയത്.
മലേഷ്യയുടെ നൂര്‍ അഫേസ, ഇറാന്റെ സെഹ്റ നെമാറ്റി, ആതിഥേയ താരം നറിസാറ എന്നിവരെ തോല്‍പ്പിച്ചാണ് ദീപിക കുമാരി ഫൈനലിലേക്ക് കടന്നത്. ഹോങ്കോങ്, വിറ്റ്നാം, കസാകിസ്ഥാന്‍ എന്നിവിടങ്ങളിലെ താരങ്ങള്‍ക്കെതിരെയായിരുന്നു അങ്കിത വിജയം നേടിയത്.
റികര്‍വ് ടീം ഇനത്തില്‍ നേരത്തെ ഇന്ത്യയുടെ പുരുഷ ടീം ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. തരുണ്‍ ദീപ് റായി, അതാനു ദാസ്, പ്രവിന് ജാദവ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീമാണ് യോഗ്യത നേടിയത്.