കാഠ്മണ്ഡു: ദക്ഷിണേഷ്യയുടെ കരുത്തുറ്റ കായികതാരങ്ങളെ കണ്ടെത്തുന്ന ഗെയിംസ് ഇന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലാരംഭിക്കും.13-ാമത് ദക്ഷിണേഷ്യന്‍ ഗെയിംസാണ് നടക്കാന്‍ പോകുന്നത്. ഡിസംബര്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ഗെയിംസില്‍ ഇന്ത്യയടക്കം 7 രാജ്യങ്ങളാണ് മാറ്റുരയക്കുന്നത്.ആതിഥേയരായ നേപ്പാള്‍,ഭൂട്ടാന്‍, ബംഗ്ലാദേശ്,പാകിസ്ഥാന്‍,ശ്രീലങ്ക,മാലദ്വീപ് എന്നീരാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ 12 തവണയായി പരാജയമറിയാതെ മുന്നേറുകയാണ്. എട്ടു തവണ പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തെത്തി.ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനത്തിനപ്പുറം ദക്ഷിണേഷ്യയുടെ കരുത്തായ ക്രിക്കറ്റ് ഒരു ഇടവേളക്ക് ശേഷം മടങ്ങിവരുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും പങ്കെടുക്കുന്നില്ല. മുന്‍ ലോക ചാമ്പ്യന്മാരായ ശ്രീലങ്കയടക്കം മറ്റ് 5 രാജ്യങ്ങളും ക്രീസ്സിലിറങ്ങും. ഇതോടെപ്പം പുതുമയായി പാരാഗ്ലൈഡിംഗ് ആദ്യമായി ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് ഷോട്ട്പുട്ട് താരം തേജീന്ദര്‍ പാല്‍ സിംഗാണ്.23 കാരനായ തേജീന്ദര്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാണ്. ട്രാക്കിനത്തില്‍ ശക്തമായ മലയാളി സാന്നിധ്യമാണുള്ളത്. 800, 1500 മീറ്ററുകളിലായി പി.യു.ചിത്രയും മറ്റിനങ്ങളിലായി അപര്‍ണ റോയ്,സാന്ദ്ര ബാബു, എം.ജിഷ്ണു,അബ്ദുള്‍ റസാഖ് എന്നിവരും ട്രാക്കിലിറങ്ങും.















