ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും ഉണ്ടാവില്ല, ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് നില്‍ക്കും; ഗോതാബയ രജപക്‌സെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും ഉണ്ടാവില്ല, ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് നില്‍ക്കും; ഗോതാബയ രജപക്‌സെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2019, 02:07 pm IST
FacebookTwitterWhatsAppTelegram

കൊളംബൊ: ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും ശ്രീലങ്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രജപക്‌സെ. മുന്‍ കാലത്തുണ്ടായ പ്രശ്‌നങ്ങളും തെറ്റിദ്ധരണകളും മറക്കണമെന്നും ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഗോതാബയ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മഹിന്ദ രജപക്‌സെ ശ്രീലങ്ക ഭരിക്കുന്ന സമയത്ത് ഇന്ത്യയെ പ്രയാസപ്പെടുത്തുന്ന രീതിയിലുള്ള നീക്കങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം നീക്കങ്ങള്‍ ഇനി രാജ്യത്ത് നിന്നും ഉണ്ടാവില്ലെന്നും രജപക്‌സെ സൂചിപ്പിച്ചു. ഇന്ത്യയുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതോ, ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളോ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടനാണ്. പ്രധാനമന്ത്രി മോദിക്കൊപ്പം തന്നെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം വളരെ പ്രാക്ടിക്കലായ മനുഷ്യനാണ്. അതുകൊണ്ടു തന്നെ ശ്രീലങ്കയെ തിരിച്ചറിയാനും മോദിക്ക് സാധിക്കുമെന്നും ഗോതാബയ പറഞ്ഞു.

ഐഎസ് ഭീകരവാദം ഇന്ത്യയേയൊ, ശ്രീലങ്കയേയൊ മാത്രമല്ല ആഗോള തലത്തില്‍ തന്നെ ഭീഷണിയാണ്. ആഗോള തലത്തില്‍ നിന്നു തന്നെ ഇവരെ തുടച്ചുമാറ്റാനുള്ള പദ്ധതിയാണ് നടപ്പാക്കേണ്ടതെന്നും ഗോതാബയ പറഞ്ഞു. വെല്ലുവിളി ആഗോളതലത്തിലായതിനാല്‍ അയല്‍രാജ്യങ്ങളേയും കൂട്ടുപിടിച്ച് ഒരുമിച്ച് പോരാടുന്നതാണ് നല്ലതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ശ്രീലങ്കയില്‍ എല്‍ടിടിഇ ഭീകര സംഘടനയെ നേരിടുന്നതില്‍ വിജയം നേടിയിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഭീകരതയെ നശിപ്പിച്ചത്. എന്നാല്‍ ഇസ്ലാമിക ഭീകരത പുതിയ ഭീഷണിയാണ്. മുന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കില്‍ ഐഎസ് ഭീകരവാദം ഇന്നുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പാക്കും. രാജ്യത്തിന്റെ സുരക്ഷ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വൈക്കോയും മറ്റ് നേതാക്കളും കൂടെ നില്‍ക്കുമെന്ന് തോന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: Narendra ModiGotabaya rajapakse
Share1402TweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies