സയ്യിദ് മുഷ്താഖ് അലി ട്രോഫി; തമിഴ്‌നാടിനെ 1 റണ്ണിന് പരാജയപ്പെടുത്തി കര്‍ണ്ണാടക ചാമ്പ്യന്‍മാര്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി; തമിഴ്‌നാടിനെ 1 റണ്ണിന് പരാജയപ്പെടുത്തി കര്‍ണ്ണാടക ചാമ്പ്യന്‍മാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2019, 12:40 am IST
Facebook
Twitter
WhatsAppTelegram

സൂററ്റ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണ്ണാടക ജേതാക്കള്‍. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ 1 റണ്ണിനാണ് കര്‍ണ്ണാടക വിജയിച്ചത്. ഇതോടെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും കര്‍ണ്ണാടക സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കര്‍ണ്ണാടക നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ തമിഴ്‌നാടിന് 6 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

കര്‍ണ്ണാടകയ്‌ക്ക് വേണ്ടി മനീഷ് പാണ്ഡെ 45 പന്തില്‍ 60 റണ്‍സ് നേടി. രോഹന്‍ കഡം (35*), ദേവ്ദത്ത് പടിക്കല്‍ (32), കെ.എല്‍ രാഹുല്‍ (22) എന്നിവരുടെ പ്രകടവനവും നിര്‍ണ്ണായകമായി. തമിഴ്‌നാടിന് വേണ്ടി ആര്‍.അശ്വിന്‍, മുരുകന്‍ അശ്വിന്‍ എന്നിവര്‍ രണ്ടും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

അവസാന ഓവറില്‍ 13 റണ്‍സായിരുന്നു തമിഴ്‌നാടിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തിലും ബൗണ്ടറി നേടിയ ആര്‍.അശ്വിന്‍ തമിഴ്‌നാടിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവശേഷിച്ച പന്തുകളില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതും മികച്ച രീതിയില്‍ ബാറ്റ് ചെയ്ത വിജയ് ശങ്കര്‍ പുറത്തായതുമാണ് തമിഴ്‌നാടിന് തിരിച്ചടിയായത്.

മൂന്നാം പന്തില്‍ തമിഴ്‌നാടിന് റണ്‍സെടുക്കാന്‍ സാധിച്ചില്ല. നാലാം പന്തില്‍ നേടിയത് ഒരു റണ്‍. അഞ്ചാം പന്തില്‍ മൂന്ന് റണ്‍സിനു ശ്രമിക്കുന്നതിനിടെയാണ് വിജയ് ശങ്കര്‍ പുറത്തായത്. അവസാന പന്തില്‍ ഒരു റണ്ണാണ് മുരുകന്‍ അശ്വിന് നേടാനായത്. 27 പന്തില്‍ 44 റണ്‍സ് നേടിയ വിജയ് ശങ്കറാണ് തമിഴ്‌നാട് നിരയിലെ ടോപ് സ്‌കോറര്‍.

കര്‍ണ്ണാടകയ്‌ക്കായി റോണി മോറെ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ കെ.ഗൗതം, ശ്രേയസ് ഗോപാല്‍, ജഗദീഷ സുജിത് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Share133
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies