
കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളര്‍ക്കുള്ള ഫിഫയുടെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ആര് നേടുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവര്‍ക്കൊപ്പം വിര്‍ജിന്‍ വാന്‍ ഡൈക്കും അവസാന പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പാരിസിലെ ഡ്യു ചാറ്റ്‌ലെറ്റ് തിയേറ്ററിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങുകള്‍ നടക്കുക.
കഴിഞ്ഞ തവണത്തെ ബാലണ്‍ ഡി ഓര്‍ അന്തിമ പട്ടികയില്‍പ്പോലും ഇടംനേടാന്‍ കഴിയാതിരുന്ന ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്കാണ് ഇത്തവണ സാധ്യത കല്‍പ്പിക്കുന്നത്. അങ്ങനെയെങ്കില്‍ മെസിയുടെ ആറാം ബാലണ്‍ ഡി ഓര്‍ കിരീടമാകും ഇത്. മെസിക്കൊപ്പം ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ഡൈക്കിനും സാധ്യതയുണ്ട്.
2016 മുതലാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രത്യേകമായി നല്‍കി തുടങ്ങിയത്. 2016,17 വര്‍ഷങ്ങളില്‍ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ജേതാവായത്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ചിനാണ് ബാലണ്‍ ഡി ഓര്‍ സമ്മാനിച്ചത്.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..