ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ് – മാൾവ വിങ്ങ് ഡിസംബർ 6 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 1.30 വരെ ഇൻഡ്യൻ സോഷ്യൽക്ലബ്ബ് ഹാളിൽവച്ചാണ് രക്തദാനക്യാമ്പ് നടത്തുന്നത്. ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് ഇൻഡ്യൻ സ്കൂൾ മസ്കറ്റിനോട് ചേർന്നുള്ള അസ്സോസിയേഷൻ ഹാളിൽ 1 മണിയ്ക്ക് മുൻപ് എത്തിച്ചേരുന്നവർക്ക് രക്തം നൽകാവുന്നതാണ്. കഴിഞ്ഞ തവണ നടത്തിയ രക്തദാനക്യാമ്പിൽ മസ്കറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. സാമൂഹ്യക്ഷേമ വിഭാഗത്തിന്റെ നേതൃത്ത്വത്തിൽ നടക്കുന്ന ക്യാമ്പിലേയ്ക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി കൺവീനർ വെങ്കട് ശർമ്മ അറിയിച്ചു