സിഡ്‌നി: ഐപിഎല്ലില്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ലേലത്തിനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മാനസിക സമ്മര്‍ദ്ദത്തിന്റെ പേരില്‍ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് പിന്മാറിയ മാക്‌സ് വെല്ലിന് ഓസ്ട്രേലിയ വിശ്രമം അനുവദിച്ചിരിക്കുകയാണ്. എന്നാൽ ക്ലബ്ബുകള്‍ ഏറെ പ്രതീക്ഷിച്ചിരുന്ന പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ലേലത്തിൽ പങ്കെടുക്കില്ല എന്ന് ഓസീസ് അറിയിച്ചു.
ഇത്തവണ ഐപിഎല്ലിലെ മൂല്യമുള്ള താരങ്ങളുടെ പട്ടികയില്‍ മാക്‌സ്‌വെല്ലിന് പുറമേ ഓസീസിന്റെ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസ്സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, ദക്ഷിണാഫ്രിക്കയുടെ ഡെയില്‍ സ്റ്റെയിന്‍, ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസ് എന്നിവരാണുള്ളത്. ഏറ്റവും കുറഞ്ഞത് 2 കോടി രൂപയാണ് ഈ താരങ്ങള്‍ക്ക് ലേലത്തുക നിശ്ചയിച്ചിട്ടുള്ളത്. വിട്ടുനില്‍ക്കുന്ന താരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടുമുണ്ട്.
ആകെ 971 താരങ്ങളാണ് ലേലത്തിനുള്ളത്. കൊല്‍ക്കത്തയില്‍ ഈ മാസം 19നാണ് ലേലം നടക്കുന്നത്. അതേസമയം ഐപിഎല്ലിൽ 8 ടീമുകളെന്നത് 10 ആക്കി ഉയർത്താനുള്ള ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.















