കുവൈറ്റ് സിറ്റി : സെന്റർ ഫോർ ഇന്ത്യാ സ്റ്റഡീസ് കുവൈറ്റ് ഫാഹീൽ യൂണിറ്റിന്റെ പ്രതിമാസ ചർച്ചാ പരിപാടി സംഘടിപ്പിച്ചു. ചാർട്ടേർഡ് എക്കൗണ്ടൻറും ക്യാപ്പിറ്റയർ കുവൈറ്റിന്റെ പങ്കാളിയുമായ ശ്രീജിത്ത് കുനിയിൽ, ഭാരതത്തിൽ പ്രവാസികൾക്കുള്ള നികുതി സന്പ്രദായത്തിൽ സമീപകാലത്തുണ്ടായ മാറ്റങ്ങളെ കുറിച്ച് പ്രതിപാദിച്ചു.
ഭാരതത്തിൽ നികുതി ഒടുക്കേണ്ടതായ വരുമാനമുള്ളവർക്കും, ബിസിനസ്സ് നിക്ഷേപങ്ങൾ ഉള്ളവർക്കും, സ്വത്തുക്കൾ വാങ്ങുവാനോ വിൽക്കുവാനോ പദ്ധതിയുള്ളവർക്കും, വിദേശത്തു നിന്ന് ഭാരതത്തിലേക്കോ ഭാരതത്തിൽ നിന്ന് വിദേശത്തേക്കോ കാര്യമായ പണകൈമാറ്റം നടത്തുന്നവർക്കും, ഭാരതത്തിലേക്ക് പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ച് വരുന്നവർക്കും, ഇപ്പോഴത്തെ നികുതി സന്പ്രദായത്തിലെ വ്യവസ്ഥകൾ, ശ്രീജിത്ത് വിശദീകരിച്ചു.
മംഗാഫിൽ നടന്ന പരിപാടിയിൽ സി ഐ എസ് ഫാഹീൽ ഏരിയ വൈസ് പ്രസിഡന്റ് നിഷ ദിലീപ് അവതാരകയായി. ഏരിയ പ്രസിഡന്റ് സുധീർ വി.മേനോൻ സെന്റർ ഫോർ ഇന്ത്യാ സ്റ്റഡീസിന്റെ ഉദ്ദേശ്യലക്ഷ്യത്തെ കുറിച്ചും, കഴിഞ്ഞതും വരുവാൻ പോകുന്നതുമായ വിവിധ പരിപാടികളെ കുറിച്ചും വിശദീകരിച്ചു.