പാരിസ്: ബാലണ്‍ ഡി ഓര്‍ പുരസ്‌കാര വേദിയില്‍ ലയണല്‍ മെസിയെ പുകഴ്‌ത്തി ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ഡൈക്ക്. അദ്ദേഹം അമ്പരപ്പിക്കുന്നു എന്നാണ് മെസിയെക്കുറിച്ച് വാന്‍ഡൈക്ക് പ്രതികരിച്ചത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വാന്‍ഡൈക്ക് നല്‍കിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് പരിപാടി നടന്നതെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവമാണ് ഏറെ ശ്രദ്ധേയമായത്. അന്തിമ പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചെങ്കിലും മെസിക്കും വാന്‍ഡൈക്കിനും പിന്നിലായിരുന്നു റൊണാള്‍ഡോയുടെ സ്ഥാനം. ‘ക്രിസ്റ്റ്യാനോ ഇവിടെ ഇല്ല, അതിനാല്‍ ഇതിനകം ഒരു എതിരാളി കുറവാണ്” എന്ന് ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ ‘അതിന് അദ്ദേഹം എതിരാളിയായിരുന്നോ?’ എന്നാണ് വാന്‍ഡൈക്ക് ചോദിച്ചത്.
മൂന്ന് വര്‍ഷത്തിന് ശേഷമാണ് മെസിക്ക് ബാലണ്‍ ഡി ഓര്‍ ലഭിക്കുന്നത്. ഇതോടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടുന്ന താരമായി മെസി മാറി. 2016നു ശേഷമാണ് വാലണ്‍ ഡി ഓര്‍ പ്രത്യേകമായി നല്‍കാന്‍ തുടങ്ങിയത്. 2016, 2017 വര്‍ഷങ്ങളില്‍ റൊണാള്‍ഡോ ആയിരുന്നു ജേതാവ്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ചിനാണ് പുരസ്‌കാരം സമ്മാനിച്ചത്. ഫിഫയുടെ മികച്ച കളിക്കാരനുള്ള അവാര്‍ഡും മെസി അടുത്തിടെ സ്വന്തമാക്കിയിരുന്നു. അന്നത്തെ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും റൊണാള്‍ഡോ വിട്ടുനിന്നതും ചര്‍ച്ചയായിരുന്നു.















