കൊല്ലം: തെക്കന്‍ കേരളത്തില്‍ എംസി റോഡിനൊപ്പം സമാന്തരമായി പണിയുന്ന മലയോര ഹൈവേക്കായുള്ള സര്‍വേ ജോലികള്‍ ആരംഭിച്ചു.നിലവില്‍ പുനലൂര്‍ ടൗണിലൂടെയുള്ള സര്വേജോലികള്ക്കാണ് തുടക്കംകുറിച്ചത്. റോഡ് പണിയും മുന്നേ പ്രധാന ജംഗ്ഷന് നവീകരിക്കാനും വീതികൂട്ടാനുമായുള്ള സര്‍വേയാണ് നടക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നാണ് സര്‍വേ ആരംഭിച്ചിരിക്കുന്നത്.
പുനലൂര്‍-അഗസ്ത്യക്കോട്-കുളത്തൂപ്പുഴ-മടത്തറ റോഡാണ് മലയോര ഹൈവേയായി വികസിപ്പിക്കുന്നത്. പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഡിപ്പോക്ക് മുന്നില്‍ നിന്ന് ദേശീയപാത 744ല്‍ ചേരുന്ന ഭാഗവരെ റോഡ് കുറഞ്ഞത് 3 അടിയോളമാണ് ഉയരേണ്ടിവരിക. നിലവില്‍ ഇവിടെ റോഡിന്റെ വീതി 15 മീറ്ററാണ്. സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ ഏതാണ്ട് 5 മീറ്ററോളം വീതി കൂടുതല്‍ ലഭ്യമാകുമെന്നാണ് ഹൈവേ വികസന അതോറിറ്റി എഞ്ചിനീയര്‍മാര്‍ പറയുന്നത്.
മലയോര ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ തെന്മല, പത്തനാപുരം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിലവില്‍ അഞ്ചല്‍ റോഡിലേക്ക് നേരിട്ട് പ്രവേശിക്കാം.കൊട്ടാരക്കരക്കുപോകേണ്ട വാഹനങ്ങള്‍ക്കും ദേശീയപാതയിലേക്ക് കയറാം. നിലവില്‍ തെന്മലക്കും കൊട്ടാരക്കര നിന്ന് അഞ്ചലിലേക്കുമുള്ള റോഡിലേക്ക് കടക്കാനുള്ള പ്രയാസമാണ് മാറിക്കിട്ടുക. ഏതായാലും രൂപരേഖ പൂര്‍ത്തിയാക്കാനായുള്ള പ്രരംഭ സര്‍വേയാണ് നടക്കുന്നതെന്നും അതോറിറ്റി അറിയിച്ചു. പുറമ്പോക്കിലുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്ന ജോലി ഏതായാലും തുടങ്ങിക്കഴിഞ്ഞു. ടൗണിലെ വെട്ടിപ്പുഴപ്പാലത്തിന്റെ വീതികൂട്ടുന്നതും പദ്ധതിയുടെ ഭാഗമാണെന്നതും വികസനത്തിന് ഏറെ ഗുണകരമാണെന്ന് പുനലൂര്‍ നിവാസികള്‍ പറയുന്നു.