തിരുവനന്തപുരം: കെട്ടിടം നിര്‍മ്മിക്കുന്നവര്‍ നിര്‍ബന്ധമായും ഒരു മരമെങ്കിലും നട്ടിരിക്കണമെന്ന ചട്ടം നിലവില്‍ വന്നു. പത്തുസെന്റില്‍ ഒരു മരം എന്നതാണ് കണക്ക്. ചട്ടത്തിലെ 76-ാം വകുപ്പനുസരിച്ചാണ് ഭേദഗതി വരുത്തിയിട്ടുള്ളത്.
നഗരവനവല്‍ക്കരണം പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ മരംനട്ടിരിക്കണമെന്നാണ് വ്യവസ്ഥ. നിലവില്‍ മരമുള്ള വസ്തുവാണെങ്കില്‍ ആ വിവരം കണക്കിലെടുക്കും. ഒറ്റകുടുംബം താമസിക്കുന്നിടത്ത് ഈ വ്യവസ്ഥ ബാധകമാക്കിയിട്ടില്ല. എന്നാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമെന്ന് തോന്നിയാല്‍ മരം നടാനുള്ള നിര്‍ദ്ദേശം നല്‍കാം.
കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കി രണ്ടു വര്‍ഷത്തിനകം സെക്രട്ടറിമാര്‍ പരിശോധന നടത്തണം. വ്യവസായങ്ങള്‍, വീടുകള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിയമം ബാധകമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്പ്പറയുന്നു.