മൂന്നു കോടിയിലധികം സ്ത്രീകൾക്ക് വായ്പ ; ആറരക്കോടി സ്ത്രീകളുടെ ജീവിത നിലവാരത്തിൽ ഇടപെടൽ ; സ്ത്രീ ശാക്തീകരണത്തിന്റെ വിജയഗാഥയായി ദീനദയാൽ അന്ത്യോദയ യോജന
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മൂന്നു കോടിയിലധികം സ്ത്രീകൾക്ക് വായ്പ ; ആറരക്കോടി സ്ത്രീകളുടെ ജീവിത നിലവാരത്തിൽ ഇടപെടൽ ; സ്ത്രീ ശാക്തീകരണത്തിന്റെ വിജയഗാഥയായി ദീനദയാൽ അന്ത്യോദയ യോജന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2019, 08:53 pm IST
FacebookTwitterWhatsAppTelegram

പൊതു കൂട്ടായ്മകളിലൂടെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന് ലക്ഷ്യമിടുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് ദീനദയാല്‍ അന്ത്യോദയ യോജന അഥവാ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് രാജ്യത്തെ 6.47 കോടി സ്ത്രീകളുടെ ഉപജീവന മാര്‍ഗ്ഗത്തെ സ്പര്‍ശിക്കാന്‍ സാധിച്ചു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ വിജയമായി കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്.

ഇതിനായി 59 ലക്ഷം സ്വാശ്രയ ഗ്രൂപ്പുകള്‍ രൂപീകരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് കോടിയിലധികം സ്ത്രീകള്‍ക്ക് 2.12 ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിന്ന് സാമ്പത്തിക സഹായവും അനുവദിച്ചു.സര്‍ക്കാരിന്റെയും ധനകാര്യസ്ഥാപനങ്ങളുടെയും ഒരു സംയുക്ത പങ്കാളിത്ത പ്രക്രിയയിലൂടെ സ്ത്രീകളുടെ ആസ്തി അടിത്തറയും വിഭവങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് ദീനദയാല്‍ അന്ത്യോദയ യോജനയ്‌ക്ക് സാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാര്‍ഹികതല മൈക്രോ ക്രെഡിറ്റ് പ്ലാന്‍ അടിസ്ഥാനമാക്കിയുള്ള ബാങ്കുകളുടെ സാമ്പത്തിക സഹായങ്ങളാണ് ഇതിന് സ്ത്രീകളെ ഏറ്റവും കൂടുതല്‍ പ്രാപ്തരാക്കിയത്.

2013-14 വരെ മൊത്തം വായ്പയുടെ 84 ശതമാനത്തിലധികവും സ്വാശ്രയസംഘടനകള്‍ക്കാണ് നല്കിയിരിക്കുന്നത്.ഏതെങ്കിലും ചില സംസ്ഥാനങ്ങളില്‍ മാത്രമല്ല സ്വാശ്രയ സംഘങ്ങള്‍ക്ക് വായ്പ നല്‍കുന്നതിന്റെ കണക്കുകള്‍ രാജ്യത്തുടനീളം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ . 2% മാത്രമാണ് ഈ വായ്പകളിലെ നിഷ്‌ക്രിയ ആസ്തി എന്നതാണ് മറ്റൊരു വസ്തുത . ഇത് സ്വാശ്രയ സംഘങ്ങള്‍പോലെയുള്ള പാവപ്പെട്ടവരുടെ പൊതുകൂട്ടായ്മകള്‍ക്ക് വായ്പ നല്‍കുന്നതിന് ബാങ്കുകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ദിനദയാല്‍ അന്ത്യയോജന വഴി ജീവിതത്തിന്റെയും ഉപജീവനത്തിന്റെയും പരിവര്‍ത്തനങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലൂടെ സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളും അവരുടെ കൂട്ടായ്മകളും പ്രവര്‍ത്തനമികവുള്ള കമ്മ്യൂണിറ്റി സ്ഥാപനങ്ങളായി ഉയര്‍ന്നുവന്നിട്ടുള്ള ഉദാഹരണങ്ങളും നിരവധിയാണ്. വിദ്യാഭ്യാസം, ആരോഗ്യം, പാവപ്പെട്ട കുടുംബങ്ങളുടെ ക്ഷേമം എന്നിവ ഉള്‍ക്കൊള്ളുന്ന പഞ്ചസൂത്രത്തില്‍ നിന്നും സമ്പാദ്യം വര്‍ദ്ധിപ്പിക്കാനുള്ള കടംവാങ്ങലിന്റെ ദശസൂത്രത്തിലേക്ക് സ്ത്രീകള്‍ തങ്ങളുടെ അധികാരം വിപുലീകരിച്ചു.

രണ്ടാമതായി, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍സ് ആണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തി. ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയ 2.5 ലക്ഷത്തിലധികം വനിതാ റിസോഴ്‌സ് പേര്‍സണ്‍സ് ആണ് രാജ്യത്തുടനീളം സ്ത്രീകളുടെ കൂട്ടായ്മകള്‍ ആരംഭിച്ചതിനു പിന്നിലെ പ്രധാനഘടകം. കുടുംബങ്ങള്‍ക്ക് ഉപജീവന വിപുലീകരണവും സാമ്പത്തിക സേവനങ്ങളും ഓരോ ഗ്രാമത്തിലെയും അവസാനത്തെ കുടിലില്‍ എത്തിക്കുന്നതിനും അവര്‍ക്ക് സാധിച്ചു.

മൂന്നാമതായി വനിതാ സ്വാശ്രയസംഘങ്ങളും പഞ്ചായത്ത് അധികാരികളും വികസനത്തിന്റെ ഈ വെല്ലുവിളികള്‍ക്ക് കൂടുതല്‍ അര്‍ത്ഥവത്തായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ വലിയ കാരണക്കാരായി. വനിതാ സ്വാശ്രയ സംഘങ്ങള്‍ ഗ്രാമസഭാ യോഗങ്ങളിലും ഗ്രാമപഞ്ചായത്ത് വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും പങ്കാളികളായി. സമൂഹത്തിന്റെ ഉത്തരവാദിത്തം മെച്ചപ്പെടുത്തുന്നതിനായി പ്രോഗ്രാമുകളുടെ സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ സ്വാശ്രയസഹായ സംഘങ്ങളിലെ ഒരു ലക്ഷത്തിലധികം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.

ഗ്രാമീണ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ചെറുകിട പദ്ധതികളില്‍ നിന്നുമുള്ള സാമ്പത്തിക സ്രോതസ്സുകള്‍ ഇപ്പോള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ദേശീയ ഉപജീവന മിഷന്‍ വനിതാ സ്വാശ്രയ സംഘങ്ങളുടെ സാമൂഹിക മൂലധനമുള്ള ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നതാണ് ഈ പദ്ധതിയുടെ നാലാമത്തെ വിജയം.

ഗ്രാമവികസന മന്ത്രാലയത്തിന്റെയും പൊതു -പരിശീലന സ്ഥാപനങ്ങളുടെയും നൈപുണ്യ പരിശീലന പരിപാടികളുടെ ഉപജീവന വൈവിധ്യവല്‍ക്കരണത്തിനുമുള്ള അവസരങ്ങളും പദ്ധതിയിലൂടെ സംഭവിക്കുന്നു എന്നതാണ് അഞ്ചാമത്തെ നേട്ടം.

ആറാമതായി, ഈ വനിതാ സ്വാശ്രയസംഘങ്ങള്‍ക്കുള്ള വായ്പാലോണുകള്‍ ഒരു അംഗീകാരമാണ്. ഈ സ്ത്രീകള്‍ക്ക് വായ്പയെടുക്കുക മാത്രമല്ല, കൃത്യസമയത്ത് തിരിച്ചടക്കാനും സാധിക്കുന്ന രീതിയിലുള്ള ആശ്വാസപദ്ധതിയാണ് ബാങ്കുകള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ബാങ്കുകള്‍ക്ക് പണം തിരിച്ചടക്കുന്നതിനായി ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള നിരവധി നടപടികള്‍ ബാങ്കുകളും സ്വീകരിച്ചിട്ടുണ്ട്.

പൊതു അധിഷ്ഠിത റിക്കവറി സംവിധാനം സ്ഥാപിക്കുക, പൊതുകൂട്ടായ്മകളും ബാങ്കും തമ്മിലുള്ള ഒരു പാലമായി പ്രവര്‍ത്തിക്കാന്‍ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണുകളെ ചുമതലപ്പെടുത്തുക അതുപോലെ തന്നെ 4,000 ല്‍ അധികം ബിസിനസ് കറസ്‌പോണ്ടന്റുമാരെ ബാങ്കുകളുടെ ഏജന്റുമാരായി ചുമതലപ്പെടുത്തുക ഇതെല്ലാം ദേശീയ ഉപജീവന്‍മിഷന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി.

ഏഴാമത്തേത്, ദരിദ്രര്‍ക്ക് അനുകൂലമായ പൊതുക്ഷേമ പദ്ധതികള്‍ നിരവധി വനിതാ സ്വാശ്രയ സംഘങ്ങളുടെ ആസ്തി അടിത്തറ മെച്ചപ്പെടുത്തി. പ്രാദേശിക തലത്തില്‍ മെച്ചപ്പെട്ട പൊതു സേവനങ്ങള്‍ക്കായി ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ദേശീയ ഉപജീവന മിഷന്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. 65,000 ഗ്രാമങ്ങളിലെ ഗ്രാമ സ്വരാജ് അഭിയാനിലാണ് ഇത് ഏറ്റവും കൂടുതല്‍ കണ്ടത്,

കാര്‍ഷിക, കാര്‍ഷികേതര ഉപജീവനമാര്‍ഗങ്ങളില്‍ നൂതനമായ ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിലൂടെ നടന്നു. സുസ്ഥിര സാമ്പത്തിക പ്രവര്‍ത്തനത്തിനായി സ്വാശ്രയ സംഘങ്ങളുടെ സാമൂഹിക മൂലധനത്തെ സ്വാധീനിക്കുന്നതിനുള്ള പുതിയ അടിത്തറയും സ്ഥാപിക്കപ്പെട്ടു. സ്വയംസഹായ സംഘങ്ങള്‍ നിയന്ത്രിക്കുന്ന 11,426 കസ്റ്റം ഹയറിംഗ് സെന്ററുകളും 760 ഗ്രാമീണ ഗതാഗത കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ സാധിച്ചത് ദേശീയ ഉപജീവന മിഷന്റെ വികസനത്തിന്റെയും അവസരങ്ങളുടെയും വൈവിധ്യത്തിന്റെ സൂചനയാണ്. ജൈവ വളം, റെസ്റ്റോറന്റുകള്‍, ഇ-മാര്‍ക്കറ്റിംഗ് , എന്നീ അവസരങ്ങളിലൂടെ പല ഗ്രൂപ്പുകളും പണം സമ്പാദിക്കുന്നു. സ്വാഭാവിക സംരക്ഷണ മാര്‍ഗ്ഗങ്ങളും വിള സംരക്ഷണവും മണ്ണിന്റെ പോഷകാഹാര പരിപാലനവും ഉപയോഗിച്ച് സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള 60 ലക്ഷം സ്ത്രീകള്‍ സുസ്ഥിര കൃഷി ചെയ്യുന്നു എന്നതും പദ്ധതിയിലൂടെ സമൂഹത്തിലുണ്ടായ വലിയ മാറ്റങ്ങളാണ്.

ദീനദയാല്‍ അന്ത്യോദയ യോജനയിലൂടെ പാവപ്പെട്ട സ്ത്രീകള്‍ വിട്ടുമാറാത്ത ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട് എന്നതാണ് അവസാനത്തെ പ്രതിഫലം. സ്ത്രീകളുടെ നാനോ സംരംഭങ്ങള്‍ ശരിയായ ശൃംഖല ഉപയോഗിച്ച് ചെറുകിട സംരംഭങ്ങളായി വികസിപ്പിക്കാനും അവയെ വിപണികളുമായി ബന്ധിപ്പിക്കാനും ആണ് സര്‍ക്കാറിന്റെ ഇനിയുള്ള ശ്രമം. സാമൂഹ്യ മൂലധനത്തിന്റെ സാധ്യതകളെ ഉയര്‍ന്ന സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ സുസ്ഥിര നിരക്കുകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന് ദേശീയ ഉപജീവമിഷന് സാധിച്ചു എന്നതില്‍ തര്‍ക്കമില്ല.

Share541TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies