ന്യൂഡല്‍ഹി : ഡേറ്റാ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വ്യക്തിവിവരങ്ങള്‍ കമ്പനികളും മറ്റുംദുരുപയോഗം ചെയ്താല്‍ തടവു ശിക്ഷയും പിഴയും ലഭിക്കുന്ന രീതിയിലാണ് ബില്ലിന്റെ പുതിയ വ്യവസ്ഥ. ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും.
ഡേറ്റ സംരക്ഷണ ബില്‍ സംബന്ധിച്ച് ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ബില്ലിലെ ചില നിര്‍ദേശങ്ങള്‍ക്കെതിരെ എതിര്‍പ്പുയര്‍ന്നിരുന്നു. ഈ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ ബില്‍ തയ്യാറാക്കിയത്. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ കമ്പനിയിലെ ഡേറ്റയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.