തിരുവനന്തപുരം: രണ്ടാം ട്വന്റി 20 മത്സരത്തിനായി ഇരു ടീമുകളും തലസ്ഥാന നഗരിയിലെത്തി. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടീം തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിന് പുറത്തിറങ്ങിയ ടീം അംഗങ്ങളെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. തിരുവനന്തപുരം ലീലാ ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ സീസണ്‍ മുതല്‍ ടീമിലുണ്ടായിട്ടും കളിക്കാന്‍ സാധിക്കാതിരുന്ന മലയാളിതാരം സഞ്ജു സാംസണിന് ബാറ്റ് വീശാന്‍ അവസരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മഴ വില്ലനാകുമോ എന്ന ആശങ്കയും ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. തലസ്ഥാന നഗരിയുടെ ക്രിക്കറ്റ് മാമാങ്കത്തിനാണ് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.















